ആലുവയില്‍നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പറവൂർ കവലയിലെ നിർധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് കാണാതായത്.
പ്രായപൂർത്തിയാകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികള്‍. വ്യാഴാഴ്ച രാവിലെയാണ് തോട്ടക്കാട്ടുകരയിലുള്ള നിർധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍നിന്ന് ഇവരെ കാണാതായതെന്നാണ് വിവരം. ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പുലർച്ചെ 4.30-ഓടെയാണ് പെണ്‍കുട്ടികളെ കാണാതായ വിവരം സ്ഥാപനത്തിലുള്ളവർ അറിയുന്നത്. തുടർന്ന് സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നും പുലർച്ചെ 12.30 ഓടുകൂടിയാണ് മൂന്ന് പെണ്‍കുട്ടികളും പുറത്തേക്ക് പോകുന്നതായി വ്യക്തമായത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.