ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥി ആല്‍ബിന്‍ ജോര്‍ജിന്റെ സംസ്‌കാരം ഇന്ന് നടക്കും.
ഉച്ചയോടെ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയിലാണ് സംസ്‌കാരം.
ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം വെള്ളിയാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. എടത്വയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചു. പത്ത് മണിയോടെ ആല്‍ബിന്‍ പഠിച്ച എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷമാകും മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് പേരാണ് ആല്‍ബിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തുന്നത്.