മാവേലിക്കരയില്‍ സ്വകാര്യ ബസ്സു കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചെട്ടികുളങ്ങര സ്വദേശി രാജേഷ് ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ സംസ്ഥാന പാതയില്‍ പ്രായിക്കര പെട്രോള്‍ പമ്ബിനു മുന്നിലായിരുന്നു അപകടം.
അപകടത്തില്‍ കാർ പൂർണമായും തകർന്നു. ഭാര്യ ലക്ഷ്മിയെയും മക്കളായ ശിവാനി, ശിഖ എന്നിവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മകള്‍ ശിവാനിയുടെ നില ഗുരുതരമാണ്.