ആലപ്പുഴയില്‍ ദളിത് യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ ആക്രമിച്ച സംഭവം: രണ്ട് പ്രതികള്‍ പിടിയില്‍

ദളിത് യുവതിക്ക് നേരെ പട്ടാപ്പകല്‍ റോഡിലുണ്ടായ ആക്രമണത്തില്‍ പൂച്ചാക്കല്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാംവാർഡ് കൈതവളപ്പ് ഷൈജു, ഷൈലേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 15-ാം വാർഡില്‍ അടുവയില്‍ അഞ്ചുപുരയ്ക്കല്‍ നിലാവിനെ(19) ആണ് റോഡില്‍വെച്ച്‌ ഒരുസംഘം ക്രൂരമായി മർദിച്ചത്. ഈ കേസില്‍ ആറ് പ്രതികളാണുളളത്. ഇവരില്‍ രണ്ടുപേരാണ് ബുധനാഴ്ച പിടിയിലായത്. ഈ സംഭവത്തോടനുബന്ധിച്ച്‌ ഷൈജുവിന്റെ അമ്മ വള്ളി(65)യെ മർദിച്ച കേസിലും ആറ് പ്രതികളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *