ആറും എട്ടും വയസുളള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിച്ച മാതാവിനെതിരെ കേസെടുത്തു

മണ്ണന്തല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറും എട്ടും വയസുളള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചട്ടുകം ഉപയോഗിച്ച്‌ പൊളളലേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഐ.ടി എന്‍ജിനീയറായ മാതാവിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

മണ്ണന്തല മുക്കോലയില്‍ താമസിക്കുന്ന യുവതിക്ക് എതിരെ ആണ് മണ്ണന്തല പൊലീസ് കേസെടുത്തത്. എട്ടു വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊളളിക്കുകയും ആറുവയസ്സുളള മകളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും അസഭ്യം വിളിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.

അമ്മയുടെ ഉപദ്രവത്തില്‍ പരുക്കേറ്റ കുട്ടികള്‍ പേരൂര്‍ക്കട ജില്ല ഗവ. ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനിടയായ സംഭവം. യുവതിയും ഭര്‍ത്താവും രണ്ടര വര്‍ഷം മുൻപ് നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു. കുട്ടികള്‍ ആഴ്ചയില്‍ അഞ്ചുദിവസം യുവതിക്കും രണ്ട് ദിവസം ഭർത്താവിനും ഒപ്പവുമാണ് കഴിഞ്ഞുവരുന്നത്. വെളളിയാഴ്ച ഖദീജയുടെ വീട്ടില്‍ നിന്നു മടങ്ങി എത്തിയപ്പോഴാണ് മകന്റെ കാലില്‍ പൊളളലേറ്റതായി കണ്ടതെന്ന് ഭർത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിനു ശേഷം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ എട്ട് വയസ്സുകാരനെയും സഹോദരിയെയും കൗണ്‍സലിങ് നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *