Saturday, March 7, 2026
spot_img
HomeBRAKEING NEWSആറന്മുള ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനായി പമ്ബയാറ്റിൽ ചാടിയ യുവാവിനെ കാണാതായി.

ആറന്മുള ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനായി പമ്ബയാറ്റിൽ ചാടിയ യുവാവിനെ കാണാതായി.

ആറന്മുള ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനായി പമ്ബയാറ്റിൽ ചാടിയ യുവാവിനെ കാണാതായി. പത്തനംതിട്ട മാലക്കരയിൽ ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഹരിപ്പാട് സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനാണ് വിഷ്ണു. ഭാര്യയും അധ്യാപികയുമായ രേഖയെ രക്ഷപ്പെടുത്താൻ ശ്രമിക്കവേയാണ് ഒഴുക്കിൽപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. നല്ല ഒഴുക്കുള്ളിടത്താണ് വിഷ്ണു വീണത്. കായംകുളത്തുനിന്നും പത്തനംതിട്ടയിൽനിന്നുമുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ തിരച്ചിൽ നടത്തി. ആറന്മുള വള്ളസദ്യയിൽ പങ്കെടുത്തശേഷം മടങ്ങുമ്ബോൾ കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് മാലക്കര പള്ളിയോടക്കടവിൽ കുളിക്കാനൊരുങ്ങവേ ഇക്കൂട്ടത്തിലെ മൂന്നുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിൽ അദ്വൈത് എന്ന പതിമൂന്നുകാരനെ കുട്ടിയുടെ അച്ഛൻ തന്നെ രക്ഷിച്ചു. രേഖയെ രക്ഷിക്കാൻ ചാടിയ വിഷ്ണു ശക്തമായ ഒഴുക്കിൽപ്പെട്ടു. രേഖയെ ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് ബന്ധുക്കൾ ചേർന്ന് രക്ഷിച്ചു. ഇവരെ പരുമലയിലെ ആശുപത്രിയിലേക്ക് ควา

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments