ആരോഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടി വളർച്ചയ്ക്ക് കാരണം.
ആരോഗ്യകരമായി മുടി തഴച്ചു വളരാൻ ഉലുവ ഉപയോഗിക്കാം
* ഉലുവയും മുട്ടയുടെ മഞ്ഞയും കലക്കി മുടിയില്‍ തേച്ചു പിടിപ്പിക്കാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവും വർധിപ്പിക്കും.
* ഉലുവ നന്നായി കുതിർക്കുക. ശേഷം അത് അരച്ച് പേസ്റ്റാക്കി ചെറുനാരങ്ങാനീര് ചേർത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകി കളയാം.
* ഉലുവ കുതിർത്തത്, അരച്ച് തൈരില്‍ ചേർത്ത് മുടിയില്‍ തേക്കുന്നത് മുടി വളർച്ചയ്ക്കും മുടികൊഴിച്ചില്‍ തടയുന്നതിനും നല്ലൊരു മാർഗമാണ്.
* കുതിർത്ത ഉലുവയും കറിവേപ്പിലയും ചേർത്തരച്ച് മുടിയില്‍ തേയ്ക്കാം. ഇത് മുടിക്ക് കറുപ്പ് നിറം നല്‍കാനും, അകാലനര ഒഴിവാക്കാനും സഹായിക്കുന്നു
* വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചുവപ്പു നിറമാവുന്നതുവരെ ചൂടാക്കുക. ഈ ഓയില്‍ ചെറു ചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാവുന്നതാണ്.