വ്‌ളോഗർ വിക്കി തഗ് എന്ന വിഘ്നേഷ് കോടതിയില്‍ കീഴടങ്ങി. തോക്കും, കത്തിയും, എം ഡി എം എയും കൈവശം വച്ച കേസിലാണ് ഇയാള്‍ പാലക്കാട് കോടതിയില്‍ എത്തി കീഴടങ്ങിയത്.
ഇയാള്‍ക്കെതിരെ പോലീസ് ആയുധനിയമപ്രകാരം കേസെടുത്തിട്ടുണ്ടായിരുന്നു. തുടർന്ന് വിക്കി ഒളിവില്‍പ്പോയിരുന്നു. ഇയാളുടെ കൂട്ടാളിയായ വിനീത് തമ്ബിയെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ആയുധങ്ങളും എം ഡി എം എയുമായി ഇരുവരെയും എക്സൈസ് പിടികൂടുന്നത് പാലക്കാട് വച്ചാണ്.
2022ലായിരുന്നു സംഭവം. ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നത് 20 ഗ്രാം മെത്തംഫെറ്റമിന്‍, കത്തി, തോക്ക് എന്നിവയാണ്. തുടർന്ന് ലഹരിക്കടത്ത് കേസില്‍ ഇരുവർക്കും ജാമ്യം ലഭിക്കുകയും, എന്നാല്‍, ആയുധം കൈവശംവെച്ച കേസില്‍ ജാമ്യം ലഭിക്കാതെ വരികയും ചെയ്തു. തുടർന്നാണ് ഇയാള്‍ ഒളിവില്‍പ്പോയത്.