ആപ്പിള്‍ സിഡാര്‍ വിനഗറിന്റെ ആരോഗ്യ ഗുണങ്ങള്‍; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് എങ്ങനെ?

വിറ്റാമിന്‍ സി, ആന്‍റി ഓക്‌സിഡന്‍റസ് എന്നിവ ധാരാളം അടങ്ങിയതാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. അസറ്റിക് ആസിഡ് എന്ന ഘടകം ഇതില്‍ അടങ്ങിയിട്ടുണ്ട്.

അസറ്റിക് ആസിഡ് രക്തസമ്മർദ്ദം കുറയ്ക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നല്ല ഗുണമേന്മയുള്ള ഓർഗാനിക് ആപ്പിള്‍ സിഡെർ വിനെഗർ ഉപയോഗിക്കുന്നതാണ് നല്ലത്. ഇതില്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ബാക്ടീരിയകളും എൻസൈമുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതോടൊപ്പം ഇവ ദഹനം മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും പഠനങ്ങള്‍ പറയുന്നു. അതോടൊപ്പം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ആപ്പിള്‍ സിഡര്‍ വിനഗര്‍. ആപ്പിള്‍ സിഡാർ വിനാഗിരിയുടെ ഉപയോഗം വയർ നിറയുന്നതിനെ പ്രോത്സാഹിപ്പിച്ചേക്കാം. അതിലൂടെ നിങ്ങളുടെ കലോറി ഉപഭോഗം കുറയുകയും ചെയ്യും.

ആപ്പിള്‍ സിഡര്‍ വിനഗറിന്റെ ഉപയോഗം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും നല്ല കൊളസ്‌ട്രോള്‍ വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബാക്ടീരിയ ഉള്‍പ്പെടെയുള്ള രോഗാണുക്കളെ ഇല്ലാതാക്കാൻ വിനാഗിരി സഹായിക്കും. ആളുകള്‍ പരമ്ബരാഗതമായി നഖം ഫംഗസ്, പേൻ, അരിമ്ബാറ, ചെവി അണുബാധ എന്നിവ ചികിത്സിക്കുന്നതിനും ഇത് ഉപയോഗിച്ച്‌ വരുന്നു.

ആപ്പിള്‍ സിഡാർ വിനഗര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് എങ്ങനെ?

രാത്രി ഉറങ്ങുന്നതിന് മുന്‍പ് ആപ്പിള്‍ സിഡാർ വിനഗര്‍ കുടിക്കുന്നതാണ് അമിതവണ്ണം കുറയ്ക്കാന്‍ ഗുണകരമാകുന്നത്. വെള്ളത്തില്‍ കലർത്തി ഇവ കുടിക്കാവുന്നതാണ്. ഇതിനായി ചെറുചൂടുവെള്ളം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

അതുപോലെ തന്നെ, തേനോ നാരങ്ങാനീരോ ചേര്‍ത്തും ഇവ കുടിക്കാവുന്നതാണ്. സാലഡുകളില്‍ ഒലീവ് ഓയിലിന്റെ കൂടെ ആപ്പിള്‍ സിഡെർ വിനാഗിരി ഒഴിച്ചും കഴിക്കാവുന്നതാണ്. കൂടാതെ, പച്ചക്കറികള്‍ അച്ചാറിടുവാനും ഇത് ഉപയോഗിക്കാം. ഉയർന്ന അളവില്‍ ഇവ കഴിക്കുന്നത് പല്ലിന്റെ ഇനാമലിന് നല്ലതല്ല എന്നും വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *