ബാഴ്‌സലോണയുടെ മിഡ്ഫീല്‍ഡർ ഫ്രെങ്കി ഡി ജോങ്ങിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആൻ്റണിയെ ഒരു സ്വാപ് ഡീലില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തി.2022 ലെ വേനല്‍ക്കാലത്ത് ഓള്‍ഡ് ട്രാഫോർഡില്‍ ഭരണം ഏറ്റെടുത്തതുമുതല്‍ എറിക് ടെൻ ഹാഗ് തൻ്റെ മുൻ ശിഷ്യന്‍ ആയ ഡി യോങ്ങിനെ യുണൈറ്റഡിലേക്ക് കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ ആശാന്‍ ഓരോ തവണ നീക്കം നടത്തുമ്ബോഴും ഡി യോങ് അത് നിരസിക്കും. താരത്തിന്‍റെ ഫോമില്‍ വലിയ പ്രശ്നം ഒന്നും ഇല്ല എങ്കിലും അദ്ദേഹത്തിനെ വില്‍ക്കാന്‍ ആണ് ബാഴ്സ കാലങ്ങള്‍ ആയി ശ്രമിച്ച് കൊണ്ടിരിക്കുന്നത്.എന്നാല്‍ അത് നടപ്പിലാവുന്നില്ല.അത് മനസിലാക്കിയാണ് യുണൈറ്റഡ് ഇപ്പോഴത്തെ ഓഫര്‍ മുന്നിലേക്ക് വെച്ചത്.എന്നാല്‍ അത് ബാഴ്സ തന്നെ നിരോധിച്ചു.ആന്തണിയെ സൈന്‍ ചെയ്യാന്‍ ബാഴ്സക്ക് തീരെ താല്‍പര്യം ഇല്ലാത്തത് തന്നെ ആണ് കാരണം.