മലപ്പുറം: ഉത്സവങ്ങൾക്ക് എത്തിക്കുന്ന ആനകൾ തുടർച്ചയായി 2 തവണ ഇടഞ്ഞു പ്രശ്ന മുണ്ടാക്കിയാൽ ആ പ്രദേശത്തെ ആനയെഴുന്നള്ളിപ്പ് ഇനി വിലക്കും. അനുവദിച്ചതിൽ കൂടുതൽ ആനകളെ എഴുന്നള്ളിച്ചാലും ഇത്തരത്തിൽ വിലക്കു വരും. ആനയെ എഴുന്നള്ളിക്കുമ്പോൾ മുന്നിലും പിന്നിലും ജനങ്ങളുമായി സുരക്ഷിത അകലം പാലിക്കണമെന്നും ഇന്നലെ പുറത്തിറക്കിയ മാർ ഗനിർദേശങ്ങളിൽ പറയുന്നു. കലക്ടർ വി.ആർ.വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന നാട്ടാന പരിപാലനച്ചട്ടം ജില്ലാ തല മോണിറ്ററിങ് കമ്മിറ്റി യോഗമാണ് ഈ നിർദേശങ്ങളിൽ തീരുമാനമെടുത്തത്.
മറ്റു പ്രധാന നിർദേശങ്ങൾ
എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിലും പിന്നിലും ജനങ്ങളുമായി 5 മീറ്ററിലധികം അകലം വേണം. പിന്നിൽ ചുമരോ മറ്റോ ഇല്ലാത്ത സാഹചര്യത്തലാണ് ഈ അകലം വേണ്ടത്.
ഈ അകലം ബാരിക്കേഡോ വടമോ ഉപയോഗിച്ചു സംഘാടകർ ക്രമീകരിക്കണം.
നിർദിഷ്ട ഭാഗത്ത് ആനകളും പാപ്പാൻമാരും കാവടികളും മാത്രമേ ഉണ്ടാകാവൂ.
അപകടകാരിയായ ആനയുടെ സമീപത്തുനിന്നു ജനങ്ങളെ കാലതാമസമില്ലാതെ മാറ്റണം
ഉത്സവസ്ഥലത്ത് ആനകൾക്കും പാപ്പാന്മാർക്കും ആവശ്യ മായ ശുദ്ധജലം ഒരുക്കാനും ആനകളുടെ ശരീരം തണുപ്പി ക്കാനും സംഘാടകർ സൗകര്യങ്ങൾ ഒരുക്കണം.
ആനയെഴുന്നള്ളിപ്പ് വിഷയത്തിൽ ഹൈക്കോടതി നിർദേശ പ്രകാരം സർക്കാർ അന്തിമ തീരുമാനമെടുക്കുന്നതുവരെ ജില്ലയിലെ മോണിറ്ററിങ് കമ്മിറ്റി പുറത്തിറക്കുന്ന താൽക്കാലിക നിർദേശങ്ങൾ നടപ്പാക്കും
ജില്ലാതല മോണിറ്ററിങ്
കമ്മിറ്റിയുടെ അനുമതിക്കു വി ധേയമായി മാത്രമേ ആന എഴുന്നള്ളിപ്പുകൾ പാടുള്ളൂ.
ജില്ലാതല കമ്മിറ്റിയിൽ റജി സ്‌റ്റർ ചെയ്യാത്ത ആരാധനാലയങ്ങൾക്ക് ആനയെഴുന്നള്ളിപ്പിനുള്ള അനുമതിയില്ല.
ഉത്സവത്തീയതിക്ക് ഒരു മാസം മുമ്പായി ജില്ലാതല മോണിറ്ററിങ് കമ്മിറ്റിക്ക് അപേക്ഷ നൽകണം.
# ഉത്സവക്കമ്മിറ്റികൾക്കു സാമൂഹിക വനവൽക്കരണ വകുപ്പ് ഉദ്യോഗസ്ഥർ “നാട്ടാന പരി പാലനച്ചട്ടം-2012′ സംബന്ധിച്ചു പരിശീലനം നൽകും