ആചാരങ്ങള്‍ പാലിക്കാൻ പറ്റുന്നവർ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറർഞ്ഞു

കോഴിക്കോട്: ആചാരങ്ങള്‍ പാലിക്കാൻ പറ്റുന്നവർ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പറർഞ്ഞു.

ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണോയെന്ന് തീരുമാനിക്കേണ്ടത് തന്ത്രിയാണെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

ഭരണാധികാരികള്‍ക്ക് നിർദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങളെ തള്ളിക്കൊണ്ടാണ് ഗണേഷ് കുമാറിൻ്റെ പ്രതികരണം.

അതേസമയം, ആർടിഒ ഓഫീസുകളില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നത് ഉച്ചവരെ മാത്രമാണെന്നും ഉച്ചക്ക് ശേഷം ഉദ്യോഗസ്ഥർ ഫയലുകള്‍ തീർപ്പാക്കണമെന്നും ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.

ഒരു ഫയലും അഞ്ച് ദിവസത്തിന് കൂടുതല്‍ പിടിച്ചു വയ്ക്കാൻ പാടില്ല. ഫയല്‍ പിടിച്ചു വച്ചാല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും തീരുമാനം മന്ത്രിക്കും ബാധകമാണെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *