1949 ജൂലൈ ഒന്നിന് രൂപമെടുത്ത കോട്ടയം ജില്ലയ്ക്ക് ഇന്ന് 75ാം പിറന്നാള്‍. ‘തിരുവിതാംകൂര്‍ കൊച്ചി സംയോജനത്തിന്റെ ഭാഗമായാണ് കോട്ടയം ജില്ല രൂപമെടുക്കുന്നത്.
അന്ന് 7938 ചതുരശ്രകിലോമീറ്റര്‍ വിസ്ത്രിതിയുള്ള ഒരു വമ്ബന്‍ ജില്ലയായിരുന്നു കോട്ടയം. എന്നാല്‍ 1972 ജനുവരി 26 ന് കോട്ടയം ജില്ല വിഭജിച്ച് ഇടുക്കി ജില്ല രൂപീകരിച്ചതോടെ കോട്ടയത്തിന്റെ വിസ്തീര്‍ണ്ണം കുറഞ്ഞു. എറണാകുളത്തിനും ആലപ്പുഴയ്ക്കും ഒപ്പം കോട്ടയത്തിന്റെ ചില ഭാഗങ്ങള്‍ ഇതിനിടെ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കോട്ടയം ജില്ലയുടെ ശേഷിച്ച വലിപ്പം 2208 ചതുരശ്ര കിലോമീറ്റര്‍ ആണ്. ലാന്‍ഡ് ഓഫ് ത്രീ എല്‍ എന്ന വിഖ്യാതമായ കോട്ടയം ലാറ്റെക്സിന്റെയും ലെറ്ററിന്റെയും ലേക്കിന്റെയും നാടായി വിശേഷിപ്പിക്കപ്പെടുന്നു. വിഭിന്നമായ ഭൂപ്രകൃതി കൊണ്ട് വിനോദ സഞ്ചാരികളുടെ ഇഷ്ടഇടമാണ് കോട്ടയം. ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കുമരകം, വാഗമണ്‍ തുടങ്ങിയവ കോട്ടയം ജില്ലയിലാണ്. സാഹസിക ടൂറിസത്തിനും കായല്‍ ടൂറിസത്തിനും ഒരേ പോലെ ജില്ലാ പേരുകേട്ടു.
ലോകത്ത് തന്നെ അതിപൂര്‍വ്വ സാഹിത്യ സംരംഭമായ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, വിവിധ അച്ചടിശാലകള്‍, പ്രസാധക സംരംഭങ്ങള്‍, പത്രങ്ങളുടെ പതിപ്പുകള്‍, വിഖ്യാതരായ എഴുത്തുകാരുടെ സാന്നിധ്യം തുടങ്ങിയവ വഴി കോട്ടയം അക്ഷര ലോകത്തും ശ്രദ്ധ പിടിച്ചുപറ്റി. സാക്ഷരതയില്‍ ചരിത്രം സൃഷ്ടിച്ച നഗരം കൂടിയാണ് കോട്ടയം. ഏറ്റവുമധികം സമ്ബന്നരുള്ള രണ്ടാമത്തെ ജില്ലയായ കോട്ടയത്തിന് ആഡംബര കാര്‍ ഉടമകളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനവും പാരമ്ബര്യസ്വത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനവും ആരോഗ്യകാര്യത്തില്‍ മൂന്നാം സ്ഥാനവും സഞ്ചാരികളുടെ വരവില്‍ നാലാം സ്ഥാനവുമുണ്ട്. പ്രവാസികളുടെ എണ്ണത്തിലും കോട്ടയം എക്കാലത്തും മുന്‍നിരയില്‍ ഉണ്ടായിരുന്നു.