നോർത്ത് കരോലിന: കോപ അമേരിക്ക സെമി പോരാട്ടത്തില്‍ ഉറുഗ്വായിക്കെതിരെ നിർണായക ഗോളിന് വഴിയൊരുക്കിയ ജെയിംസ് റോഡ്രിഗസിനെ തേടിയെത്തി അപൂർവ റെക്കോഡ്.ഒറ്റ കോപ അമേരിക്ക ടൂർണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കിയതിനുള്ള റെക്കോഡാണ് കൊളംബിയൻ നായകൻ സ്വന്തമാക്കിയത്. കൊളംബിയൻ മുന്നേറ്റത്തില്‍ നിർണായക പങ്കുവഹിച്ച റോഡ്രിഗസ് ആറ് അസിസ്റ്റുകളാണ് ഇതുവരെ നല്‍കിയത്.2021ലെ കോപ ടൂർണമെന്റില്‍ അഞ്ച് അസിസ്റ്റ് നല്‍കിയ അർജന്റീന സൂപ്പർ താരം ലയണല്‍ മെസ്സിയുടെ റെക്കോഡാണ് റോഡ്രിഗ്രസ് മറികടന്നത്. ടൂർണമെന്റില്‍ ഒരു ഗോളും താരം നേടിയിട്ടുണ്ട്. മത്സരത്തിന്റെ 40ാം മിനിറ്റിലായിരുന്നു റോഡ്രിഗ്രസ് എടുത്ത കോർണർ കിക്കില്‍ മനോഹര ഹെഡറിലൂടെ ജെഫേഴ്സണ്‍ ലെർമ ഉറുഗ്വായ് വല കുലുക്കിയത്.