യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.അസമിലെ ഗുവാഹത്തിയില്‍ വ്യാഴാഴ്ച ആണ് സംഭവം നടന്നത്.
ഗുവാഹത്തിയിലെ ലേറ്റ് ഗേറ്റ് ഏരിയയില്‍ വെച്ചാണ് മൗസുമി ഗൊഗോയ് എന്ന യുവതിക്കുനേരെ ആക്രമണം നടന്നത്. ഗുരുതരമായി പരുക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിന് ശേഷം സ്വയം കുത്തിപരുക്കേല്‍പ്പിച്ച യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. പുറത്തേക്ക് പോകാന്‍ ഓണ്‍ലൈന്‍ വഴി ടാക്സി ബുക്ക് ചെയ്ത യുവതി, വാഹനത്തിനായി വീടിന് പുറത്ത് കാത്തു നില്‍ക്കുമ്ബോഴായിരുന്നു സംഭവം. മറ്റൊരു കാറിലെത്തിയ ഭൂപന്‍ ദാസ് യുവതിയെ കുത്തിക്കൊലപ്പെടുത്തി. സംഭവസ്ഥലത്തു നിന്ന രക്ഷപ്പെട്ട ഭൂപന്‍ദാസിനെ പിന്നീട് ഹൗസിങ് കോംപ്ലക്സ് ഏരിയയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ സ്വയം കുത്തിപരുക്കേല്‍പ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് മൗസുമി ഗൊഗോയ് നേരത്തേ ഗുവാഹത്തിയിലെ പാന്‍ ബസാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നു പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട മൗസുമിയും പ്രതിയായ ഭൂപനും തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നു വെന്നാണ് വിവരം.