അന്യായമായ വിമാനടിക്കറ്റ് നിരക്ക് വര്‍ധന, വിമാനം റദ്ദാക്കല്‍ തുടങ്ങി പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രതിസന്ധി വിഷയങ്ങളില്‍ ‘അവസാനിക്കാത്ത ആകാശചതികള്‍|’ എന്ന പ്രമേയത്തില്‍ ഖത്തര്‍ ഐ സി എഫ് ജനകീയ സദസ്സ് സംഘടിപ്പിച്ചു .ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാത്രക്കാര്‍ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന യാത്രാ ദുരിതത്തിന് ശാശ്വതപരിഹാരം ആവശ്യമാണെന്നും പ്രവാസി സമൂഹം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ജനകീയ സദസ്സില്‍ പങ്കെടുത്ത ഖത്തറിലെ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ അഭിപ്രായപ്പെട്ടു.തുമാമ ഐ ഐ സി സി കാഞ്ഞാണിഹാളില്‍ നടന്ന ജനകീയ സദസ്സ് ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉത്ഘാടനം ചെയ്തു.സീസണല്‍ വില വര്‍ധനവിന് പരിഹാരമെന്നോണം സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുക, കേന്ദ്ര സര്‍ക്കാറിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍ ഈ വിഷയങ്ങള്‍ കൊണ്ടുവരാന്‍ കേരള സര്‍ക്കാറും, കേരളത്തില്‍ നിന്നുള്ള എം.പി മാരും ഗൗരവത്തില്‍ ഇടപെടുക എന്നീ നിര്‍ദ്ദേശങ്ങള്‍ ജനകീയ സദസ്സ് മുന്നോട്ടുവെച്ചു.ഐ.സി.എഫ് ഖത്തര്‍ നാഷണല്‍ വൈസ് പ്രസിഡന്റ് അഹ്മദ് സഖാഫി അദ്ധ്യക്ഷതവഹിച്ചചടങ്ങില്‍ഐ.സി.എഫ് നാഷണല്‍ സെക്രട്ടറി ഉമര്‍ കുണ്ടുതോട് കീ നോട്ട് അവതരിപ്പിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ.എം സുധീര്‍, ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ.അബ്ദുസമദ്, ഒ.ഐ.സി.സി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കെ.കെ ഉസ്മാന്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് സുരേഷ് കരിയാട്, ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍, ഐ.സി.എഫ് ഇന്റര്‍നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം അബ്ദുല്‍ കരീം ഹാജി മേമുണ്ട, ആര്‍.എസ്.സി ഖത്തര്‍ നാഷണല്‍ ചെയര്‍മാന്‍ ഉബൈദ് വയനാട് തുടങ്ങിയവര്‍ സംസാരിച്ചു.ആര്‍. എസ്. സി ക്യാബിനറ്റ് അംഗം കഫീല്‍ പുത്തന്‍പള്ളി മോഡറേറ്ററായിരുന്നു.ഐ സി എഫ് ആക്റ്റിങ്ങ് സെക്രട്ടറിസിറാജ് ചൊവ്വ സ്വാഗതവും, പബ്ലിക്കേഷന്‍ സെക്രട്ടറിഅശ്റഫ് സഖാഫി തിരുവളളൂര്‍ നന്ദിയും പറഞ്ഞു.ഷഫീക്ക് അറക്കല്‍