അവസരങ്ങളുടെ ലോകത്തേക്ക് പുതിയ വാതിൽ തുറന്ന് ദുബായ്;

ദുബായ്
ഇൻഫ്ലുവൻസേഴ്സിനെ ആകർഷിക്കാൻ പുതിയ സംരംഭം
ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ഇൻഫ്ലുവൻസേഴ്സിനേയും വ്യവസായ പ്രമുഖരേയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതാണ് പദ്ധതി

ഒരു ബില്യൺ ഫോളോവേഴ്സ് ഉച്ചകോടിയുടെ ഭാ​ഗമായി ദുബായിലെ എമിറേറ്റ്സ് ടവേഴ്സിൽ‌ ആദ്യത്തെ ക്രിയേറ്റീവ് ആസ്ഥാനം തുറന്നു. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ഇൻഫ്ലുവൻസേഴ്സിനേയും വ്യവസായ പ്രമുഖരേയും ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതാണ് പദ്ധതി. യുഎഇയെ ഡിജിറ്റൽ മീഡിയയുടെ പ്രധാന ഹബ്ബായി മാറ്റാനും ലക്ഷ്യമിടുന്നതാണ് ക്രിയേറ്റേഴ്സ് എച്ച്ക്യു.

രാജ്യത്തേക്ക് ഡിജിറ്റൽ മീഡിയയിലൂടെ 10,000 ഡിജിറ്റൽ ഇൻഫ്ലുവൻസർമാരെ യുഎഇയിലേക്ക് ആകർഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷത്തിലെ വൺ ബില്യൺ ഫോളോവേഴ്സ് ഉച്ചകോടിയുടെ രണ്ടാം പതിപ്പിൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ആരംഭിച്ച് ഇൻഫ്ലുവൻസേഴ്സ് സപ്പോർട്ട് ഫണ്ടിൽ നിന്നാണ് ഈ സംരംഭം ഉടലെടുക്കുന്നത്. ഡിജിറ്റൽ ഉള്ളടക്ക മേഖലയുടെ വളർച്ച മെച്ചപ്പെടുത്തുന്നതിനായി 150 മില്യൺ ദിർഹവും അ​ദ്ദേഹം അനുവദിച്ചിരുന്നു.

ഈ സ്ഥാപനത്തിൽ ഓരോ വർഷത്തിലും കണ്ടന്റ് ക്രിയേറ്റേഴ്സുമായി ബന്ധപ്പെട്ടുകൊണ്ട് 300റിലധികം പരിപാടികളും വര്‍ക്‌ഷോപ്പുകളും നടത്താൻ അധികൃതർ പദ്ധതിയിടുന്നുണ്ട്. ലോകത്തെമ്പാടമുള്ള ഡിജിറ്റൽ ക്രിയേറ്റർ സമ്പദ് വ്യവസ്ഥയ്ക്ക് അനുസൃതമായ സൗകര്യങ്ങൾ നൽകും അതിനൊപ്പം അം​ഗങ്ങൾക്ക് യുഎഇ ​ഗോൾഡൻ വിസ, കമ്പനി സ്ഥാപിക്കൽ, രജിസ്ട്രേഷൻ തുടങ്ങിയ സവിശേഷ ആനുകൂല്യങ്ങളും സേവനവും ലഭിക്കും.

ടിക് ടോക്ക്, എക്സ്, സ്പോർട്ടർ, ക്രിയേറ്റർ നൗ, ട്യൂബ് ഫിൽട്ടർ , എപ്പിഡെമിക് സൗണ്ട്, ന്യൂ മീഡിയ അക്കാദമി എന്നിങ്ങനെയുള്ള മേഖലയിലെ ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖരായ 15ലധികം സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രവർത്തനം നടക്കുക. യുവാക്കളുടെ ക്രിയേറ്റീവ് ക്യാമ്പുകൾ, മെന്റർഷിപ്പ് അവസരങ്ങൾ, ഫണ്ടിങ്, ബ്രാൻഡിങ്, വീ‍ഡിയോ ക്രിയേറ്റിങ്, സ്റ്റോറി ടെല്ലിങ്, സ്പോൺസർഷിപ്പ് തുടങ്ങിയ പ്രധാന കഴിവുകൾ ഉൾകൊണ്ടുള്ള വര്‍ക്‌ഷോപ്പുകൾ, ഫലപ്രദമായ കണ്ടന്റുകളുടെ നിർമ്മാണം എന്നിവയും ഉൾപ്പെടുന്നു. എച്ച്ക്യൂവിൽ വൈവിദ്യമാർന്ന പ്രതിഭകൾക്ക് അവസരമുണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *