അല്ലു അർജുന്റെ പാൻ ഇന്ത്യൻ സിനിമയാണ് പുഷ്പ. പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി റെക്കോർഡ് തുകയാണ് അല്ലു അർജുന് പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോർട്ട്.
300 കോടിയാണ് അല്ലു അർജുന്റെ പ്രതിഫലം. ഇതോടെ, മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ എത്ര കോടി വാങ്ങിയെന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്.
നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്‌മിക മന്ദാനയ്ക്ക് 10 കോടി രൂപയാണ് ലഭിക്കുന്നത് എന്ന് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു. ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഫാസിലിന് എട്ട് കോടിയാണ് പ്രതിഫലം എന്നും റിപ്പോർട്ടുകളുണ്ട്. രശ്‌മികയെക്കാള്‍ കുറവാണ് ഫഹദ് ഫാസിലിന്റെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. എന്നാല്‍, ഫഹദിനെ സംബന്ധിച്ച് ഇത് വൻ തുകയാണ്. ഒരു മലയാള ചിത്രത്തിന് പോലും ഫഹദിന് ഇത്രയും പ്രതിഫലം ലഭിക്കാറില്ല.
ചിത്രത്തിലെ ‘കിസിക്’ എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഈ ഗാനരംഗത്തില്‍ ഭാഗമായതിന് രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് ശ്രീലീലയ്ക്ക് ലഭിക്കുന്നതെന്ന് തെലുങ്ക് മാധ്യമമായ ഗ്രേറ്റ് ആന്ധ്ര റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമോഷന്റെ ഭാഗമായി അല്ലു അർജുനും ടീമും ഉടൻ കൊച്ചിയിലെത്തുമെന്നാണ് സൂചന.