മന്ദാകിനി എന്ന ചിത്രത്തിന് ശേഷം നടൻ അല്‍ത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്നു. ജോമോൻ ജ്യോതിറും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പൂജ ഇന്ന് ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വെച്ച് നടന്നു.
ചടങ്ങില്‍ സംവിധായകൻ സതീഷ് തൻവി, മഹേഷ് ഭുവനേന്ദ്, നിഖില്‍ എസ് പ്രവീണ്‍ എന്നിവർ ചേർന്ന് വിളക്ക് തെളിയിച്ചു. ഫസ്റ്റ് ക്ലാപ്പ് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള നിർവ്വഹിച്ചു. ധർമ്മജൻ ബോള്‍ഗാട്ടി, വിനയ് ഫോർട്ട്, ഹരി പത്തനാപുരം, സീ കേരളം ചീഫ് ചാനല്‍ ഓഫീസർ അനില്‍ അയിരൂർ തുടങ്ങിയവർ പങ്കെടുത്തു.
എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങള്‍ക്കൊപ്പം സിനിമയില്‍ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികള്‍ക്ക് നല്‍കുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെൻറ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സണ്‍ പൊടുത്താസ് എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കോമഡി ജോണറില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് നടക്കുന്നത്.
ഛായാഗ്രഹണം: നിഖില്‍ എസ് പ്രവീണ്‍, എഡിറ്റർ: മഹേഷ് ഭുവനേന്ദ്, സംഗീതം: മണികണ്ഠൻ അയ്യപ്പൻ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി ഗോപിനാഥ്, ആർട്ട്: മധുരാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാല്‍ സുബ്രഹ്മണ്യൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ: രാഹുല്‍ രാജാജി, പബ്ലിസിറ്റി ഡിസൈനർ: ആന്‍റണി സ്റ്റീഫൻ, മാർക്കറ്റിങ്: ഹെയിൻസ്, പിആർഒ: ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.