അധികം കയ്പ്പുള്ള പാവയ്ക്ക കുരുമുളകുപൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുകയാണെങ്കില്‍ കയ്പ്പ് രസം തീരെ ഇല്ലാതാകും.
അലുമിനിയം പാത്രത്തിലെ കറുത്തപാട് പോകാന്‍ വെള്ളത്തില്‍ വിന്നാഗിരി ചേര്‍ത്ത് അരമണിക്കൂര്‍ തിളപ്പിച്ച ശേഷം തേച്ചാല്‍ മതി.
ചൊമന്നുള്ളി ചീഞ്ഞുപോകാതിരിക്കാന്‍ ഇളം വെയിലില്‍ നിരത്തിവച്ച് ഉണക്കിയശേഷമെടുത്ത് സൂക്ഷിക്കുക.
വന്‍തോതില്‍ സദ്യയ്ക്കും മറ്റും ഉണ്ടാക്കുന്ന മീന്‍കറിയില്‍ തേങ്ങ ചേര്‍ത്തതായാല്‍പ്പോലും മല്ലി അരയ്ക്കാതിരുന്നാല്‍ മൂന്നുദിവസംവരെ അവ കേടുകൂടാതെയിരിക്കും.