പോഷകങ്ങളുടെ കലവറയാണ് സീതപ്പഴം(കസ്റ്റാര്ഡ് ആപ്പിള്). നമ്മുടെ വീടുകളിലൊക്കെ ഇഷ്ടം പോലെയുണ്ടാവുന്ന ഒരു പഴം. എന്നാല് ഇതിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമുക്കത്ര അറിവില്ല.
ധാരാളം നാരുകളും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ സീതപ്പഴം പ്രതിരോധശേഷി കൂട്ടാനും ഹൃദയത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും സഹായിക്കുന്നു.
കസ്റ്റാര്ഡ് ആപ്പിളെന്ന ഈ പഴത്തില് കലോറി വളരെ കുറവുമാണ്. വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഈ പഴം കഴിക്കുന്നതിലൂടെ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്ത്തുന്നത് വളരെ പ്രധാനമാണ്. ഇതില് കുറഞ്ഞ ഗ്ലൈസമിക് സൂചികയാണുള്ളത്. അതിനാല് വിശപ്പ് കുറയ്ക്കാനും കൂടുതല് ഭക്ഷണം കഴിക്കാനുള്ള തോന്നലും ഇല്ലാതാക്കുന്നു സീതപഴം.
കസ്റ്റാര്ഡ് ആപ്പിളിലെ നാരുകള് ദഹനത്തിന് ഗുണം ചെയ്യുന്നു.
വിറ്റാമിന് സി ധാരാളമടങ്ങിയ പഴമാണ് സീതപ്പഴം. ഇത് രോഗങ്ങളില് നിന്നും അണുബാധകളില് നിന്നും നമ്മെ സംരക്ഷിക്കുകയും പ്രതിരോധശേഷി വര്ധിപ്പിക്കുകയും ചെയ്യുന്നു.
സീതപഴത്തിന് അള്സറിനെയും അസിഡിറ്റിയെയും നിയന്ത്രിക്കാനും കഴിവുണ്ട്.
ഹിമോഗ്ലോബിന് കുറവുള്ളവര്ക്കും ഈ പഴം കഴിക്കുന്നത് വളരെ ഗുണം ചെയ്യുന്നു.
ചര്മത്തിന്റെ നിറം വര്ധിപ്പിക്കാനും കണ്ണിന്റെ ആരോഗ്യത്തിനും നല്ലതാണ്.
സീതപ്പഴത്തിലടങ്ങിയിരിക്കുന്ന ബയോ ആക്ടീവ് തന്മാത്രകള് ആന്റി ഒബെസോജെനിക്, ആന്റി ഡയബറ്റിസ,് ആന്റി കാന്സര് ഗുണങ്ങള് നല്കുന്നവയാണ്.
സീതപ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന് എ ചര്മത്തെയും മുടിയിഴകളെയും ആരോഗ്യകരമായി നിലനിര്ത്തുന്നു.
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുള്ളതിനാല് ഹൃദയ സംബന്ധമായ രോഗങ്ങളില് നിന്നും രക്ഷ നേടാനും നമ്മുടെ ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനും സീതപ്പഴം സഹായിക്കുന്നു.