അയ്യപ്പദർശനം നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ

അയ്യപ്പദർശനം നടത്തി ചാണ്ടി ഉമ്മൻ എംഎൽഎ. പമ്ബയിൽ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. രണ്ടാം പ്രാവശ്യമാണ് മല കയറുന്നതെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോൾ ആരും അറിഞ്ഞില്ല. ഇപ്രാവശ്യവും ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചത്. മാധ്യമപ്രവർത്തകർ തന്നെ വെറുതെ വിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.താൻ എന്താണ് അയ്യപ്പനോട് പ്രാർത്ഥിച്ചതെന്ന് പറയില്ല. എന്ത് പറഞ്ഞാലും മാധ്യമ പ്രവർത്തകർ വളച്ചൊടിക്കും. കഴിഞ്ഞ പ്രാവശ്യം മലകയറ്റം കഠിനമായിരുന്നു. കഴിഞ്ഞ പ്രാവശ്യം മലകയറാൻ രണ്ടര മണിക്കൂർ എടുത്തു. ഇക്കുറി അത്രയും സമയം എടുത്തില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.ശബരിമലയിലെ സൗകര്യങ്ങളെപ്പറ്റി ഭക്തരാണ് പറയേണ്ടത്. അവർ അഭിപ്രായം പറയട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *