ഇടക്കാല മാനേജറായി നാല് മത്സരങ്ങള്‍ പൂർത്തിയാക്കിയ റൂഡ് വാൻ നിസ്റ്റർ റൂയി മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ടു.
പോർചുഗലുകരാനായ റൂബൻ അമോറിം മുഖ്യപരിശീലക സ്ഥാനത്തേക്ക് എത്തിയതോടെയാണ് ഡച്ച് പരിശീലകനെ യുനൈറ്റഡ് കൈയൊഴിഞ്ഞത്. മാഞ്ചസ്റ്റർ യുനൈറ്റഡ് തന്നെയാണ് നിസ്റ്റല്‍ റൂയി ക്ലബ് വിടുന്ന വാർത്ത പുറത്തുവിട്ടത്.
തോല്‍വിത്തുടർച്ചകളുടെ നാണക്കേടില്‍ മുങ്ങിയതിനെ തുടർന്നാണ് എറിക് ടെൻ ഹാഗിനെ മുഖ്യ പരിശീക സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത്. തുടർന്നാണ് സഹപരിശീലകനായിരുന്ന മുൻ ഡച്ച് സൂപ്പർ സ്ട്രൈക്കർ നിസ്റ്റല്‍ റൂയിയെ ഇടക്കാല പരിശീലകനായി നിയമിച്ചത്.
ടീമിനെ മൂന്ന് വിജയങ്ങളും ഒരു സമനിലയും നേടിക്കൊടുത്ത് ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും മുഖ്യപരിശീക സ്ഥാനത്തേക്ക് യുനൈറ്റഡ് സ്പോർട്ടിങ് ലിസ്ബണില്‍ അത്ഭുതങ്ങള്‍ തീർത്ത റൂബൻ അമോറിമിെനെ കൊണ്ടുവരികയായിരുന്നു. അമോറിമിന് കീഴില്‍ സഹപരിശീലകനാകാനുള്ള ആഗ്രഹം നിസ്റ്റല്‍ റൂയി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, പോർച്ചുഗീസ് മാനേജർ റൂബൻ അമോറിമിന് ദീർഘകാലമായി സ്ഥാപിതമായ കോച്ചിങ് ടീം ഉള്ളതിനാല്‍ നിസ്റ്റല്‍ റൂയി ഉള്‍പ്പെടുത്താനാകില്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകള്‍.
2012ല്‍ കളംവിട്ട നിസ്റ്റല്‍ റൂയി 2021 ലാണ് ഡച്ച് ഫുട്ബാള്‍ ക്ലബായ ജോങ് പി.എസ്.വിയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. 2022-23 കാലഘടത്തില്‍ പി.എസ്.വി ഐന്തോവനെ പരിശീലിപ്പിച്ച റൂയി 2024ലാണ് സഹപരിലീശലകനായി യുനൈറ്റഡിലെത്തുന്നത്.
റൂഡ് വാൻ നിസ്റ്റർ റൂയിയും ഞ്ചസ്റ്റർ യുനൈറ്റഡിന്റെ പുതിയ പരിശീലകൻ ബൻ അമോറിമും
വർഷങ്ങള്‍ക്കിടെ കളിക്കാർക്കും പരിശീലകർക്കുമായി 100 കോടി ഡോളറിലേറെ ചെലവിട്ടിട്ടും ഗുണംപിടിക്കാതെ തോല്‍വിത്തുടർച്ചകളുടെ നാണക്കേടില്‍ മുങ്ങിയ ടീമിനെ തിരിച്ചുപിടിക്കുകയെന്ന ശ്രമകരമായ ദൗത്യമാകും അമോറിമിനു മുന്നില്‍. മുൻ പോർചുഗീസ് താരമായ അമോറിം 2020ല്‍ ചുമതലയേറ്റ വർഷം ടീം പോർചുഗലില്‍ ഫുട്ബാള്‍ കിരീടം ചൂടിയിരുന്നു. 2024ല്‍ വീണ്ടും സ്വന്തമാക്കിയതിനു ശേഷമാണ് ഇംഗ്ലീഷ് ലീഗില്‍ ചുവടുവെക്കുന്നത്. 2013ല്‍ അലക്സ് ഫെർഗുസണ്‍ വിരമിച്ച ശേഷം ആദ്യത്തെ സ്ഥിരം പരിശീലകനാണ് അമോറിം.
ഫെർഗുസണു കീഴില്‍ രണ്ട് ചാമ്ബ്യൻസ് ലീഗുകളടക്കം ടീം 28 കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ലൂയിസ് വാൻ ഗാല്‍, മൊറീഞ്ഞോ, സോള്‍ഷ്യർ, ടെൻ ഹാഗ് തുടങ്ങിയവരൊക്കെയും പരിശീലിപ്പിച്ചിട്ടും പിന്നീട് ടീം ഗുണം പിടിച്ചിട്ടില്ല.