അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡൻ പിന്മാറണമെന്നാവശ്യം ഡെമോക്രാറ്റിക് പാർട്ടിയില്‍ നിന്നും ശക്തമാകുന്നു.
ഓർമക്കുറവും പ്രായാധിക്യവും കാരണം ബുദ്ധിമുട്ടുന്ന ബൈഡൻ മത്സരിക്കരുതെന്നാണ് ആവശ്യം. യു.എസ് കോണ്‍ഗ്രസിലെ 17 ഡെമോക്രാറ്റിക് അംഗങ്ങള്‍ ബൈഡനോട് മത്സരത്തില്‍ നിന്ന് പിന്മാറാൻ വ്യക്തമാക്കിയതായാണ് സൂചന. അതേസമയം, നാറ്റോ ഉച്ചകോടിയുടെ ഭാഗമായി യുക്രെയ്ൻ വിഷയത്തില്‍ നടന്ന യോഗത്തിലെ നാക്ക് പിഴയും ബൈഡന് വിനയായി വന്നു.
പ്രായാധിക്യത്തിൻ്റെ അവശതകള്‍ കാണിക്കുന്ന ബൈഡന് നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പില്‍ എതിരാളിയായ ഡോണള്‍ഡ് ട്രംപിനെ തോല്‍പ്പിക്കാനാവില്ലെന്ന ആശങ്ക ഡെമോക്രാറ്റിക് ക്യാമ്ബില്‍ കൂടുതല്‍ ശക്തമായി ഉയരുകയാണ്. കഴിഞ്ഞമാസം ഒടുവില്‍ ട്രംപുമായി നടത്തിയ ആദ്യ പ്രസിഡൻഷ്യല്‍ സംവാദത്തില്‍ അടിപതറിയതോടെയാണ് ബൈഡൻ സ്ഥാനാർഥിത്വം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടത്