അമേരിക്കയുടെ നിയുക്ത പ്രസിഡൻ്റുമായി ഫോണില്‍ സംസാരിച്ച്‌ കുവൈത്ത് അമീര്‍ ; രാജ്യസന്ദര്‍ശനത്തിന് ക്ഷണിച്ച്‌ ഇരു നേതാക്കളും

യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെ അമീർ ശൈഖ് മിശ്‌അല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ അസ്സബാഹ് ഫോണില്‍ വിളിച്ച്‌ അഭിനന്ദിച്ചു.

സംഭാഷണത്തിനിടെ കുവൈത്തും യു.എസും തമ്മിലുള്ള ആഴത്തില്‍ വേരോട്ടമുള്ള സൗഹൃദ ബന്ധം ഇരുവരും പങ്കുവെച്ചു. സാമ്ബത്തിക, സുരക്ഷ, സൈനിക മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ദൃഢവും തന്ത്രപരവുമായ ബന്ധവും വിലയിരുത്തി. ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ഇരുനേതാക്കളും പ്രകടിപ്പിച്ചു.

പരസ്പര പ്രാധാന്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും സംഭാഷണത്തിനിടയില്‍ ചർച്ചയായി. കുവൈത്ത് സന്ദർശിക്കാൻ ട്രംപിനെ അമീർ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. അമീറിന്റെ അഭിനന്ദനങ്ങള്‍ക്ക് ട്രംപ് നന്ദി രേഖപ്പെടുത്തുകയും കുവൈത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും പിന്തുണ ഉറപ്പിക്കുകയും ചെയ്തു. അമീറിനെ അമേരിക്കയിലേക്ക് ക്ഷണിച്ചാണ് ട്രംപ് സംഭാഷണം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *