ആദ്യ പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്.
ഇതിന്റെ ഭാഗമായി ഗവര്‍ണര്‍മാരുമായി ചര്‍ച്ച നടത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ബൈഡന്റെ പ്രചാരണ വിഭാഗം ഈ വാര്‍ത്തകള്‍ പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. പൊതുസംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ ഡെമോക്രാറ്റ് പാര്‍ട്ടിയിലെ നിരവധി നേതാക്കള്‍ത്തന്നെ ബൈഡനെതിരെ രംഗത്തെത്തിയിരുന്നു. ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വം കൂടുതല്‍ വെല്ലുവിളി നിറഞ്ഞതായി മാറുന്നുവെന്ന ആശങ്ക അടുത്ത വൃത്തങ്ങളോട് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സ്വകാര്യമായി പങ്കുവെച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.