വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയാന്‍ കര്‍ശന പരിശോധന നടത്താന്‍ തീരുമാനം. മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകളായിരിക്കും പരിശോധന നടത്തുക.
എഐ ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് വേഗത്തില്‍ ചലാന്‍ അയക്കാനും ട്രാന്‍സ്പോട്ട് കമ്മീഷണര്‍ക്ക് ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാര് നിര്‍ദേശം നല്കി. രാത്രികാലങ്ങളിലും പരിശോധനയുണ്ടാകും. മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകും.
ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത യോഗം ഇന്ന് ഉച്ചക്ക് ഗതാഗതി മന്ത്രി വിളിച്ചിട്ടുണ്ട്. സ്വകാര്യ ബസുടമകളുമായുള്ള ഗതാഗത മന്ത്രിയുടെ യോഗവും ഇന്ന് നടക്കും. നാളെ ഗതാഗതവകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സെക്രട്ടറിമാര്‍ പങ്കെടുക്കുന്ന യോഗം നടക്കും. വാഹനാപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികളെ കുറിച്ച് ആലോചിക്കുന്നതിന്റെ ഭാഗമാണിതെന്ന് മന്ത്രി അറിയിച്ചു.