പോഷകഹാരങ്ങളാല്‍ സമ്ബന്നമാണ് നട്സ്. ഭക്ഷണത്തിനിടയിലെ വിശപ്പകറ്റുന്നതിനും ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളമായി നട്സില്‍ അടങ്ങിയിട്ടുണ്ട്.
എന്നാല്‍ അമിതമായാല്‍ അമൃതും വിഷമെന്ന് പറയുന്നത് പോലെ നട്സും അധികമായാള്‍ പണി തരുമെന്ന് തീർച്ച.
വിഷപ്പകറ്റാനായി നട്സ് ഇടയ്‌ക്ക് കഴിക്കുന്നത് അളവില്‍ കൂടുതലായാല്‍ ഗുണങ്ങളെക്കാള്‍ ദോഷങ്ങളാകും സംഭവിക്കുക. കലോറി കൂടുതലുള്ള ഭക്ഷണമാണ് നട്സ്. അതുകൊണ്ട് തന്നെ നട്സ് അമിതമായി കഴിച്ചാല്‍ ശരീരഭാരം കൂടും. വയറുവേദന, ഗ്യാസ്ട്രബിള്‍, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.
ബദാം, കശുവണ്ടി തുടങ്ങിയ നട്സുകളില്‍ ഓക്‌സലേറ്റുകളും ഫൈറ്റേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തുകയും കാലക്രമേണ വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് കാരണമാകുകയും ചെയ്യും. ഫൈറ്റേറ്റ്സ്, ടാന്നിൻസ് തുടങ്ങിയ സംയുക്തങ്ങള്‍ പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തും.
കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നതിനും ഇത് കാരണമാകും. മിതമായ അളവില്‍ കഴിക്കുമ്ബോള്‍ മോശം കൊളസ്ട്രോള്‍ കുറയ്‌ക്കാൻ സഹായിക്കുമെങ്കില്‍ അമിതമായാല്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂട്ടും. ഇവയൊക്കെ ശരീരത്തിനേറെ ദോഷം ചെയ്യുമെന്ന് തീർച്ച.ശരീരത്തിന് ഗുണം ചെയ്യാനായി ഒരു ഔണ്‍സ് അല്ലെങ്കില്‍ ഏകദേശം 28 ഗ്രാം നട്സ് പ്രതിദിനം കഴിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്.