അമരന്റെ വിജയം: പ്രതിഫല തുക ഇരട്ടിയായി ഉയര്‍ത്തി ശിവ കാര്‍ത്തികേയൻ

അമരന്റെ വിജയത്തിന് പിന്നാലെ പ്രതിഫല തുക ഉയർത്തി ശിവകാര്‍ത്തികേയൻ. ശിവകാര്‍ത്തികേയൻ ഏകദേശം 36 കോടിയോളമാണ് സിനിമയ്‍ക്ക് പ്രതിഫലം സ്വീകരിക്കാറുള്ളത്.

എന്നാല്‍ അമരനറെ വിജയത്തോടെ 70 കോടിയോളമായി പ്രതിഫലം ഉയര്‍ത്തി എന്നാണ് റിപ്പോര്‍ട്ട്.

തിയറ്ററില്‍ മാത്രമല്ല ഒടിടിയിലും ശിവകാര്‍ത്തികേയൻ ചിത്രം വമ്ബൻമാരെ വീഴ്‍ത്തിയാണ് മുന്നേറ്റം തുടരുന്നത്. ആദ്യമായിട്ടാണ് ശിവകാര്‍ത്തികേയൻ ആഗോളതലത്തില്‍ 300 കോടി ക്ലബിലെത്തുന്നത് എന്ന പ്രത്യേകയും ചിത്രത്തിനുണ്ട്.

ഇതിനു മുമ്ബ് ആഗോളതലത്തില്‍ 125 കോടി നേടിയ ഡോണ്‍ ആണ് ഉയര്‍ന്ന കളക്ഷനായി ശിവകാര്‍ത്തികേയന്റെ പേരിലുണ്ടായിരുന്നത്. ശിവകാര്‍ത്തികേയൻ തമിഴകത്ത് മുൻനിര വിജയ താരങ്ങളുടെ പട്ടികയിലേക്കെത്തി എന്നതും പ്രധാന പ്രത്യേകതയാണ്.

മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരും ഉണ്ടായിരുന്നു. തമിഴ്‍നാട്ടിനും പുറത്തും ചിത്രം ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് ശിവകാര്‍ത്തികേയൻ ചിത്രം സംവിധാനം നിര്‍വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *