അപ്പോ എങ്ങനാ തുടങ്ങുവല്ലേ! ക്രിസ്മസ് വിരുന്നൊരുക്കാൻ ‘ബറോസ്’ എത്തുന്നു; ബുക്കിംഗ് ആരംഭിച്ചു

മലയാളികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. പ്രിയനടൻ മോഹൻലാല്‍ ആദ്യമായി സംവിധായകനാകുന്ന ‘ബറോസ്’ ക്രിസ്മസ് ദിനത്തില്‍ തിയേറ്ററുകളിലെത്തുകയാണ്.

ചിത്രത്തെ സംബന്ധിച്ചുള്ള പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ബുക്കിംഗ് തുടങ്ങി എന്നുള്ളതാണ് ബറോസിന്റെ പുത്തൻ അപ്ഡേറ്റ്. ബുക്ക് മൈ ഷോ ബുക്കിഗില്‍ 21kയ്ക്ക് മുകളിലാണ് ഇന്ററസ്റ്റ് വന്നിരിക്കുന്നത്.

മോഹന്‍ലാല്‍ തന്നെ ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ബറോസ്. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ക്യാമറാമാന്‍ സന്തോഷ് ശിവനാണ്. 2ഡിയിലും ചിത്രം പ്രദർശനത്തിനെത്തും. ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു. നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നാണ് വിവരം. 2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്.

ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്സ് ആൻഡ് ലൂസിയ, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

Leave a Reply

Your email address will not be published. Required fields are marked *