വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ നിള സേവാ സമിതി നടത്തുന്ന തണൽ ഡൊമസ്റ്റിക് വയലൻസ് ഷെൽട്ടർ ഹോമിലേക്ക് ഹോം മാനേജർ, വാച്ച് വുമൺ, കുക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, സമാന തസ്‌തികയിൽ 2-3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് ഹോം മാനേജർ തസ്തികയിലേക്കും എസ്.എസ്.എൽ.സി വിജയിച്ചവർക്ക് വാച്ച് വുമൺ, കുക്ക് എന്നീ തസ്തികകളിലേക്കും അപേക്ഷിക്കാം. ഓഗസ്റ്റ് 19ന് രാവിലെ പത്ത് മണിക്കാണ് വാക്ക്- ഇൻ -ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446220616, 9846216144.


