വലിയ ആരവങ്ങളോടെ ആണ് എന്‍ഡ്രിക്ക് റയല്‍ മാഡ്രിഡിലേക്ക് വന്നത്.എന്നാല്‍ എംബാപ്പെ,വിനീഷ്യസ്,റോഡ്രിഗോ എന്നിവര്‍ ഭരിക്കുന്ന സ്റ്റാര്‍ട്ടിങ് ലൈനപ്പിലേക്ക് കടന്നു കൂടാന്‍ യുവ ബ്രസീലിയന്‍ താരത്തിനു കഴിയുന്നില്ല എന്നതാണു സത്യം.റയല്‍ മാഡ്രിഡ് മാനേജര്‍ അന്‍സലോട്ടി അദ്ദേഹത്തിന് ഇതുവരെ ആകപ്പാടെ നല്കിയിരിക്കുന്നത് 122 മിനുറ്റ് ആണ്.അതില്‍ അദ്ദേഹം രണ്ടു ഗോളും നേടിയിട്ടുണ്ട്.
റയല്‍ മാഡ്രിഡില്‍ വേണ്ടുന്ന അവസരം ലഭിക്കാത്തതിനാല്‍ തന്നെ സ്പാനിഷ് തലസ്ഥാനം വിട്ടു മറ്റൊരു ക്ലബിലേക്ക് ലോണില്‍ ചേക്കേറാന്‍ താരം ശ്രമിക്കുന്നുണ്ട്.പ്രീമിയര്‍ ലീഗ് ക്ലബ് ആയ സതാംട്ടന്‍ നിലവില്‍ ലീഗ് പട്ടികയില്‍ 20 ആം സ്ഥാനത്താണ്.അവര്‍ എത്രയും പെട്ടെന്നു ഒരു സൈനിങ് നടത്തി റിലഗേഷന്‍ സോണില്‍ നിന്നും രക്ഷപ്പെടാനുള്ള ലക്ഷ്യത്തില്‍ ആണ്.അവര്‍ എന്‍ഡ്രിക്കിനെ ലോണില്‍ സൈന്‍ ചെയ്യാന്‍ അതിയായി താല്പര്യപ്പെടുന്നുണ്ട്.താരത്തിനും അങ്ങോട്ട് പോകണം എന്നു കാര്യമായി ആഗ്രഹവും ഉണ്ട്.അത് കൂടാതെ മറ്റൊരു ലാലിഗ ടീം ആയ റയല്‍ വലഡോളിഡ് , സീരി എ ക്ലബ് ആയ റോമ എന്നിവരും താരത്തിനെ സൈന്‍ ചെയ്യാന്‍ ആഗ്രഹം ഉള്ള ക്ലബുകള്‍ ആണ്.