അന്‍വറിന് തിരുത്താന്‍ സമയം ആയി; സ്വതന്ത്രര്‍ക്ക് എന്തും പറയാം എന്ന അവസ്ഥ പാടില്ല’; കാരാട്ട് റസാഖ്

പി വി അന്‍വറിന് എതിരെ കാരാട്ട് റസാഖ്. അന്‍വറിന് തിരുത്താന്‍ സമയം ആയെന്നും സ്വതന്ത്രര്‍ക്ക് എന്തും പറയാം എന്ന അവസ്ഥ പാടില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.

പാര്‍ട്ടിക്കും മുന്നണിക്കും ദോഷമാകുന്നത് പറയരുത്. കാര്യങ്ങള്‍ പാര്‍ട്ടിവേദിയില്‍ പറയണം. മുഖ്യമന്ത്രി യുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം ഉണ്ടായില്ലെങ്കില്‍ വീണ്ടും കാണണമെന്ന് കാരാട്ട് റസാഖ് പറഞ്ഞു.

സര്‍ക്കാരിന് എതിരെ ഒരു ആയുധവും കിട്ടാത്ത പ്രതിപക്ഷത്തിന് ഇപ്പോള്‍ അന്‍വര്‍ വഴി ആയുധം കിട്ടിയെന്ന് കാരാട്ട് റസാഖ് പറഞ്ഞു. എന്നാല്‍ അന്‍വര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ ചായ കോപ്പയിലെ കൊടുംകാറ്റ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും സിപിഐഎമ്മിനും ഭയപ്പെടാന്‍ ഒന്നും ഇല്ല. അന്‍വര്‍ വിവാദം സിപിഐഎമ്മിനെയോ എല്‍ഡിഎഫിനെയോ ബാധിക്കില്ല. അന്‍വറിന്റെ നിലപാട് മുന്നണിക്ക് അംഗീകരിക്കാന്‍ ആകില്ലെന്ന് റസാഖ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *