മുസ്‌ളീംലീഗ് നേതാക്കളെ കണ്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളെ കാണാനൊരുങ്ങുകയാണെങ്കിലും എംഎല്‍എ പി.വി.
അന്‍വറിന് യുഡിഎഫില്‍ എത്താനുള്ള റോഡ് ബ്‌ളോക്കുകള്‍ തുടരുന്നു. നിലമ്ബൂര്‍ എംഎല്‍എയുടെ യുഡിഎഫ് പ്രവേശന കാര്യത്തില്‍ തിരക്കിട്ട് തീരുമാനം വേണ്ടെന്നും അന്‍വറില്‍ നിന്നും അല്‍പ്പംകൂടി തിരുത്ത് വേണമെന്നുമാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്.
തദ്ദേശ തെരെഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരുന്നുണ്ട്. ഇതില്‍ അന്‍വര്‍ വിഷയവും ചര്‍ച്ചയായേക്കുമെന്നാണ് സൂചനകള്‍. അതേസമയം തന്നെ രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശവും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ അഴിമതി ആരോപണവും ഉള്‍പ്പെടെ മുന്‍പ് നടത്തിയ ആരോപണങ്ങള്‍ അന്‍വര്‍ തിരുത്തണമെന്നും ആവശ്യപ്പെടുന്നു.
ഈ കാര്യങ്ങളെല്ലാം പരിഗണിച്ച ശേഷമേ യുഡിഎഫ് പ്രവേശനം ആലോചിക്കാവൂ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതില്‍ വ്യക്തിപരമായി എതിര്‍പ്പില്ലെന്ന് ഇന്നലെ കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. അന്‍വറിന്റെ മുന്നണി പ്രവേശം ചര്‍ച്ചയായിട്ടില്ലെന്നാണ് ഇന്നലെ രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. വന നിയമ ഭേദഗതി പതിഷേധ ത്തിന് പിന്നാലെ അറസ്റ്റിലായ അന്‍വറുമായി പാണക്കാട് സാദിഖലി തങ്ങളടക്കം കൂടിക്കാഴ്ച നടത്തിയിരുന്നു.