കേരളത്തിലെ യുവസംരംഭകർക്ക് ദേശസാല്‍കൃത ബാങ്കുകള്‍ വളരെ നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ ചന്ദ്രൻ മാക്കുറ്റി.
വലിയ സാമ്ബത്തിക ബാദ്ധ്യതയിലും ലക്ഷങ്ങളുടെ കടത്തിലും അകപ്പെട്ടപ്പോള്‍ സാമ്ബത്തികമായി നിവർന്ന് നില്‍ക്കാൻ തനിക്ക് സാധിച്ചത് അത്തരത്തിലൊരു സംരംഭത്തിലൂടെയാണെന്നും റിജില്‍ കുറിച്ചു. പുതുവത്സരാശംസകള്‍ നേർന്നുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലാണ് 2024ലെ അനുഭവം അദ്ദേഹം പങ്കുവച്ചത്.
നല്ലൊരു പ്രൊജക്‌ടുമായി നാഷണലൈസ്‌ഡ് ബാങ്കുകളെ സമീപിച്ചാല്‍ സബ്സിഡിയിനത്തില്‍ നല്ല ലോണുകള്‍ കിട്ടും. അത് ഉപയോഗിച്ച് ശ്രദ്ധയോടുകൂടി ഇങ്ങനെയുള്ള സംരംഭങ്ങളുമായി മുന്നോട്ടുപോയാല്‍ സ്വയം പര്യാപ്തമായി ജീവിക്കാൻ നമുക്ക് സാധിക്കും. തന്റെ അനുഭവമാണ് പങ്കുവയ‌്ക്കുന്നതെന്നും റിജില്‍ മാക്കുറ്റി വ്യക്തമാക്കുന്നു.