സെപ്തംബർ 16 നായിരുന്നു അദിതി റാവു ഹൈദൈരിയും സിദ്ധാർത്ഥും തമ്മിലുള്ള വിവാഹം നടന്നത്. ആഡംബരങ്ങള്‍ ഒന്നുമില്ലാതെ വളരെ ലളിതമായ ചടങ്ങായിരുന്നു.
വളരെ സിപിളും സുന്ദരവുമായ വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹ ചടങ്ങുകളിലെ ഏറ്റവും മനോഹരമായ ഏതാനും നിമിഷങ്ങളെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താര ദമ്ബതികള്‍.
വിവാഹച്ചടങ്ങുകള്‍ക്കിടയിലെ ചിത്രം എന്ന ക്യാപ്ഷനില്‍ നിരവധി ചിത്രങ്ങളാണ് ഇവർ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇരുവരും പേപ്പറുകളില്‍ ഒപ്പുവയ്ക്കുന്നതും, ചില സന്തോഷ നിമിഷങ്ങളും പങ്കുവച്ച ഫോട്ടോകളിലുണ്ട്. മണിരത്നം, സുഹാസിനി, കമല്‍ ഹാസൻ തുടങ്ങിയവരുടെ നിറഞ്ഞ സാന്നിധ്യവും ഫോട്ടോകളുടെ ആകർഷണമാണ്.
‘ഇത് അനുഗ്രഹവും മാന്ത്രികതയും നിറഞ്ഞ വർഷമാണ്. ഞങ്ങളുടെ വിവാഹ ചടങ്ങുകളിലെ വിശേഷപ്പെട്ട ഒരു ഭാഗത്ത്, അച്ഛനമ്മമാരെ പോലെ കാണുന്ന ഞങ്ങളുടെ ഗുരുക്കന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹവും സ്നേഹവും ഞങ്ങള്‍ക്ക് ലഭിച്ചു. ഞങ്ങളുടെ വളർച്ച കാണുക എന്നതിനിപ്പുറം, വളർച്ചയ്ക്ക് കാരണമായ ഈ പ്രത്യേക വ്യക്തികളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതം ഒന്നുകൂടെ ബലപ്പെടുത്തി എന്നതിനപ്പുറമാണ്.
നന്ദി, ഞങ്ങളുടെ പ്രിയപ്പെട്ടവരോട്, മണി സാറിനും സുഹാസിനി മാമിനും, ലീല അക്കയ്ക്കും, കമല്‍ സാറിനും രഞ്ജിനി അമ്മായിയ്ക്കും മണിയൻ അമ്മാവനും സുധയ്ക്കും ജയേന്ദ്രനും നന്ദി. ഞങ്ങളുടെ കുടുംബം ഇനിയും പൂർണമായിട്ടില്ല. ഈ അവിസ്മരണീയമായ വർഷം അവസാനിക്കുന്നതിന് മുൻപ് ഇനിയും ഒരുപാട് മാന്ത്രികതയും സ്നേഹവും പങ്കിടാനുണ്ട്. അതുവരെ, മിസ്റ്റർ ആന്റ് മിസിസ് അഡു-സിദ്ധുവിന്റെ ദീപാവലി ആശംസകള്‍’- അദിതി റാവു ഹൈദാരി കുറിച്ചു.