അനന്തപുരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൂന്നാം ദിനത്തിലേക്ക്

തിരുവനന്തപുരം: അനന്തപുരിയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മൂന്നാം ദിനത്തിലേക്ക് അരങ്ങുണരുമ്ബോള്‍ കാണികളെ കാത്തിരിക്കുന്നത് വൈവിധ്യങ്ങളുടെ കലാവിരുന്ന്.

മിമിക്രിയും ചവിട്ടുനാടകവും മോണാ ആക്ടും ഉള്‍പ്പെടെയുള്ള മത്സരയിനങ്ങളാണ് ഇന്ന് വിവിധ വേദികളിലായി നടക്കുക. വേദികളും മത്സരങ്ങളുടെ വിശദ വിവരങ്ങളും അറിയാം

എം.ടി നിള വേദി

സെൻട്രല്‍ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയില്‍ രാവിലെ 9:30 ന് ഹയർ സെക്കൻഡറി വിഭാഗം പെണ്‍കുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും. ഇതേ വേദിയില്‍ ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ തിരുവാതിരകളി ഉച്ചയ്‌ക്ക് 2 മണിക്ക് നടക്കും.

പെരിയാർ വേദി

വഴുതക്കാട് ഗവണ്മെന്റ് വിമൻസ് കോളേജിലെ പെരിയാർ വേദിയില്‍ രാവിലെ 9.30 ന് ഹൈ സ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തം ആരംഭിക്കും. തുടർന്ന് ഹൈ സ്‌കൂള്‍ വിഭാഗം കോല്‍ക്കളി 2 മണിക്ക് നടക്കും.

പമ്ബയാർ വേദി

ടാഗോർ തീയേറ്ററിലെ പമ്ബയാർ വേദിയില്‍ രാവിലെ 9:30 മുതല്‍ ഹൈ സ്‌കൂള്‍ വിഭാഗം ദഫ്മുട്ട് തുടങ്ങും. തുടർന്ന് ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യം അരങ്ങേറും.

അച്ചൻകോവിലാർ വേദി

കിഴക്കേക്കോട്ട കാർത്തിക തിരുനാള്‍ തിയേറ്ററിലെ അച്ചൻകോവിലാർ വേദിയില്‍ രാവിലെ 9:30 ന് ഹൈ സ്‌കൂള്‍ വിഭാഗം ചവിട്ടുനാടകം അരങ്ങേറും.

കരമനയാർ വേദി

ഗവണ്മെന്റ് എച്ച്‌ എസ് എസ് മണക്കാടിലെ കരമനയാർ വേദിയില്‍ രാവിലെ 9:30 ന് ഹൈ സ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കേരളനടനവും ഉച്ചതിരിഞ്ഞ് 2 മണിക്ക്
ഹൈ സ്‌കൂള്‍ വിഭാഗം പരിചമുട്ടും നടക്കും.

ഭവാനി നദി വേദി

പാളയം സെന്റ് ജോസഫ് എച്ച്‌ എസ് എസ്സിലെ ഭവാനി നദി വേദിയില്‍ രാവിലെ
9.30 ന് ഹയർ സെക്കൻഡറി വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രിയും ഉച്ചയ്‌ക്ക് 12 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രിയും നടക്കും. തുടർന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം വൃന്ദവാദ്യം അരങ്ങേറും.

വാമനപുരം നദി

പട്ടം ഗവണ്മെന്റ് ഗേള്‍സ് എച്ച്‌ എസ് എസ്സിലെ വാമനപുരം നദി വേദിയില്‍ രാവിലെ 9.30 ന് ഹയർ സെക്കൻഡറി വിഭാഗം ആണ്‍കുട്ടികളുടെ മോണോ ആക്റ്റും ഉച്ചക്ക് 12 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്റ്റും നടക്കും. തുടർന്ന് 3 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം വട്ടപാട്ട് ആരംഭിക്കും.

മീനച്ചലാർ വേദി

വെള്ളയമ്ബലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് മീനച്ചലാർ വേദിയില്‍
രാവിലെ 9.30 ന് ഹയർ സെക്കൻഡറി വിഭാഗം മദ്ദളവും ഉച്ചക്ക് 12 മണിക്ക് തബലയും വൈകിട്ട് 3 മണിക്ക് ഹൈ സ്‌കൂള്‍ വിഭാഗം തബലയും നടക്കുന്നതാണ്.

കരുവന്നൂർപ്പുഴ വേദി

ഭാരത് ഭവനിലെ കരുവന്നൂർപ്പുഴ വേദിയില്‍ രാവിലെ 9:30 ന് ഹൈ സ്‌കൂള്‍ വിഭാഗം യക്ഷഗാനം നടക്കുന്നതാണ്. നിശാഗന്ധി ഓഡിറ്റോറിയത്തിലെ കബനി നദി വേദിയില്‍ രാവിലെ 9.30 ന് ഹൈ സ്‌കൂള്‍ വിഭാഗവും ഉച്ചകഴിഞ്ഞ് 2 മണിക്ക് ഹയർ സെക്കൻഡറി വിഭാഗവും മലപുലയ ആട്ടം അരങ്ങേറുന്നതാണ്.

ചിറ്റാരിപുഴ വേദി

Leave a Reply

Your email address will not be published. Required fields are marked *