ക്ഷണിക്കാതെ വന്ന മാരണം മരണം വിധിച്ചപ്പോൾ നോക്കുകുത്തികളായവർ.
താൻ ഒരു കാര്യം കൽപ്പിച്ചാൽ അത് കല്ലേ പിളർക്കുന്ന കൽപനയാകണമെന്ന് കണക്കാക്കുന്ന ഭാവിയിൽ ധാർഷ്ട്യത്തിൻ്റെ മൂർത്തീഭാവമായി കേരളത്തിൻ്റെ മുഖ്യമന്ത്രി തന്നെയായി വാഴണം എന്ന് കണക്ക് ഗുണിച്ചിരുന്ന തീപ്പൊരി വിപ്ലവ രാജ്ഞി താൻ പറഞ്ഞ കാര്യം ഉടനടി നടപ്പിലാക്കാത്തതിന് കലക്ട്രേറ്റിലെ യാത്രയയപ്പ് വേദിയിൽ കയറി വന്ന് സത്യസന്ധനായ ഉദ്യോഗസ്ഥനെ ആക്ഷേപിച്ച് അഴിമതിക്കാരനായി ചാപ്പകുത്തി രണ്ട് ദിവസത്തിനകം ബാക്കി കാണാം എന്ന ഭീഷണിയും പറഞ്ഞ് പോയപ്പോൾ വല്ലാത്ത ക്രൂരമായ ആനന്ദ തിടമ്പേറ്റിയായിരുന്നു ഒരു മദയാനയെ പോലെ പോയത്. ആകെ തളർന്ന സത്യസന്ധനായ ആ ഉദ്യോഗസ്ഥനെ സമാധാനിപ്പിക്കാനോ ഒരു വാക്ക് കൊണ്ട് പോലും ദിവ്യ പറഞ്ഞതിനെ തടയാനോ കഴിയാത്ത മരവിച്ച അടിമ മനസ്സുകളായിരുന്നു വേദിയിലും സദസ്സിലും ഉണ്ടായിരുന്നവർ ‘ . എല്ലാ യൂണിയനിലും പെട്ടവർ സദസ്സിൽ ഉണ്ടായിരിക്കുമല്ലോ ഭരണ കക്ഷിക്കാർ അടിമത്വം പേറുന്നവരായിരിക്കാം എന്നാൽ ഏതെങ്കിലും ഒരു പ്രതിപക്ഷ യൂണിയൻ കാരൻ പോലും മിണ്ടിയില്ല ഒരു പക്ഷെ തലയിരിക്കുമ്പോൾ വാലാടണ്ട എന്ന് കരുതി കലക്ടറെ നോക്കി ഇരുന്നതോ മരവിച്ച മനസ്സുമായോ അല്ലാതെയോ ഈ ക്രൂരവിനോദം ആസ്വദിച്ചവരാണ് നിങ്ങളുടെ നിശ്ശബ്ദതയാണ് ആ മാന്യ ദേഹത്തിന് ഏറ്റവും അധികം ആഘാതം ഏൽപ്പിച്ചിരിക്കുക ഒരപകടത്തിൽ പെട്ടവന് ചുറ്റും നിന്ന് മൊബൈലിൽ ഫോട്ടോ എടുക്കുന്ന മാനസികാവസ്ഥയിലുള്ളവരായിരുന്നു ഏത് കൊമ്പുള്ള സംഘടനകളിലെ യൂണിയനിൽ പെട്ട ഉദ്യോഗസ്ഥരെല്ലാം ഇതോടെ സർക്കാർ ജീവനക്കാരുടെ സംഘടനകൾ സ്വന്തം സ്വാർത്ഥ താൽപര്യത്തിന് വേണ്ടി ഉള്ളതാണെന്ന് വീണ്ടും തെളിഞ്ഞു കേരളത്തിൻ്റെ രാഷ്ട്രീയ പ്രഭുദ്ധത മണ്ണാങ്കട്ടയാണെന്ന് തെളിഞ്ഞു ‘നിങ്ങൾ കൊറിയയിലെ കിങ്ങ് ജോങ്ങ് ഉങ്ങിൻ്റെ നാട്ടിൽ പേടിച്ച് കഴിയുന്ന പാവകളായി മാറിയിരിക്കുന്നു . നിങ്ങൾ സ്വയം ലജ്ജിക്കുക തല താഴ്ത്തുക.