അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് മറ്റൊരു സ്ഥാപനവുമായി പങ്കുവച്ചിരുന്നുവെന്ന് സെബി.
പ്രസീദ്ധീകരണത്തിന് രണ്ട് മാസം മുമ്ബ് റിപ്പോര്‍ട്ടിന്റെ മുന്‍കൂര്‍ പകര്‍പ്പ് ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സ്ഥാപനവുമായാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പങ്കുവച്ചത്. വിവരങ്ങള്‍ ഹെഡ്ജ് ഫണ്ട് മാനേജര്‍ മാര്‍ക്ക് കിങ്ഡണുമായി പങ്കുവെച്ചുവെന്നാണ് സെബിയുടെ ആരോപണം. ഹിന്‍ഡന്‍ബര്‍ഗിന് സെബി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് ഇക്കാര്യം ആരോപിക്കുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പങ്കുവച്ചതോടെ ഈ കമ്ബനി അദാനി ഗ്രൂപ്പിന്റെ റൂട്ടുകളില്‍ നിന്ന് ലാഭമുണ്ടാക്കിയെന്നാണ് സെബിയുടെ കണ്ടെത്തല്‍. ഹെഡ്ജ് ഫണ്ടിന് പുറമെ കൊടക് മഹീന്ദ്ര ബാങ്കുമായി ബന്ധമുള്ള ബ്രോക്കറും ലാഭമുണ്ടാക്കി. അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു. പാര്‍ലമെന്റ് ദിവസങ്ങളോളം സ്തംഭിക്കാനും ഇത് കാരണമായിരുന്നു. സംശയാസ്പദമായ 12 ഇടപാടുകള്‍ അദാനി ഗ്രൂപ്പ് നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടിലെ ആരോപണം.