കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനും ഇന്‍ഷുറന്‍സ് പരിരക്ഷയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പ് വരുത്തുന്നതിനുമായി സര്‍ക്കാര്‍ ‘അതിഥി ആപ്പ്’ ആരംഭിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന തൊഴിലുടമകളും കരാറുകാരും തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളും തൊഴിലാളികളുടെ വിവരങ്ങള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്ട്രേഷന്‍ നടത്താം. Athidhi.lc.kerala.gov.in എന്ന പോര്‍ട്ടലിലും മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. സഹായം ആവശ്യമുള്ള പക്ഷം അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായോ, ജില്ലാ ലേബര്‍ ഓഫിസുമായോ ബന്ധപ്പെടാം.
ജില്ലാ ലേബര്‍ ഓഫീസ്, മലപ്പുറം: 0483-2734814, അസി. ലേബര്‍ ഓഫീസ് പെരിന്തല്‍മണ്ണ: 8547655606, അസി.ലേബര്‍ ഓഫീസ് പൊന്നാനി: 8547655627, അസി.ലേബര്‍ ഓഫീസ് തിരൂരങ്ങാടി: 8547655622, അസി.ലേബര്‍ ഓഫീസ് തിരൂര്‍: 8547655613, അസി. ലേബര്‍ ഓഫീസ് നിലമ്ബൂര്‍: 8547655605, അസി. ലേബര്‍ ഓഫീസ് മലപ്പുറം: 8547655604, അസി. ലേബര്‍ ഓഫീസ് കൊണ്ടോട്ടി: 8547655608.