പ്രേമികളൊന്നടങ്കം കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നായിരുന്നു വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’.
കൈതിയും വിക്രമും തീർത്ത ഓളങ്ങള്‍ക്ക് പിന്നാലെ ലോകേഷ് യൂണിവേഴ്സിലെത്തിയ ചിത്രത്തിന് വൻ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. ബോക്സോഫീസുകളില്‍ കുതിച്ചു കയറിയ ചിത്രം കഴിഞ്ഞവർഷത്തെ തമിഴ് ബോക്സ് ഓഫീസ് കളക്ഷനില്‍ ഏറ്റവും മുന്നില്‍ തന്നെയായിരുന്നു.
ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള അപ്ഡേറ്റ് സംവിധായകൻ ലോകേഷ് കനകരാജ് തന്നെ പുറത്തുവിടുകയാണ്. വിജയ് തയ്യാറായാല്‍ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്നാണ് സംവിധായകൻ പറയുന്നത്. കവിൻ നായകനായ ബ്ലഡി ബെഗ്ഗർ എന്ന ചിത്രം കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ലോകേഷ്.
മാസ്റ്റർ എന്ന ചിത്രത്തിനുശേഷം ലോകേഷും വിജയിയും ഒന്നിച്ച ആക്ഷൻ ചിത്രമായിരുന്നു ലിയോ. ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള വിജയ് യുടെ പ്രവേശനം കൂടിയായി ലിയോ. മലയാളി താരം മാത്യു തോമസ്, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന വമ്ബൻ താരനിരയുമായാണ് ലിയോ എത്തിയത്. ഒക്ടോബര്‍ 19-ന് പ്രേക്ഷകരിലേക്കെത്തിയ ചിത്രം ആദ്യദിനം 145 കോടിയാണ് നേടിയത്.