അണുബാധയെ പ്രതിരോധിക്കാൻ ഈ വെള്ളം കുടിക്കുന്നത് ശീലമാക്കൂ

പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ഗുണങ്ങള്‍ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കല്‍ മുതല്‍ രക്തം ശുദ്ധീകരിക്കല്‍ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്.

വിറ്റാമിൻ ബി, സി, ഇരുമ്ബ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക കറിവച്ചു കഴിക്കുന്നതു പോലെ തന്നെ ഗുണപ്രദമാണ് പാവയ്ക്കാ ജ്യൂസ് ആയി കഴിക്കുന്നതും. പാവയ്ക്കയുടെ ചില ഗുണങ്ങള്‍ അറിയാം.

പാവയ്‌ക്കയില്‍ ഉള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന്റെ പ്രവർത്തനങ്ങളും ദഹനസംവിധാനവും മെച്ചപ്പെടാൻ സഹായിക്കും. വളരെ വേഗം ശരീര ഭാരം കുറയ്‌ക്കാൻ ഇത്‌ സഹായിക്കും.

അർബുദ കോശങ്ങള്‍ ഇരട്ടിക്കുന്നത്‌ തടായാൻ പാവയ്‌ക്കയ്‌ക്ക്‌ കഴിയും.

പാവയ്‌ക്ക ഹൃദയത്തിന്‌ പല രീതിയില്‍ നല്ലതാണ്‌. അനാവശ്യമായി കൊഴുപ്പ്‌ ധമനി ഭിത്തികളില്‍ അടിഞ്ഞു കൂടാന്നത്‌ കുറയാൻ ഇത്‌ സഹായിക്കും. ഇത്‌ ഹൃദയസ്‌തംഭനത്തിനുള്ള സാധ്യത കുറയ്‌ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാൻ സഹായിക്കുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തും.

വൃക്ക,മൂത്രാശയ ആരോഗ്യം നിലനിർത്താൻ പാവയ്‌ക്ക സഹായിക്കും. വൃക്കയിലെ കല്ല്‌ ഭേദമാക്കാനും ഇത്‌ സഹായിക്കും.

ഫൈബർ അടങ്ങിയിട്ടുള്ളതിനാല്‍ പാവയ്‌ക്ക നീര്‌ ദഹന പ്രക്രിയ എളുപ്പമാക്കും. ആഹാരം ദഹിക്കുകയും മാലിന്യം ശരീരത്ത്‌ നിന്ന്‌ പുറം തള്ളുകയും ചെയ്യും ഇത്‌. ദഹനക്കേടും മലബന്ധവും ഭേദമാകാൻ സഹായിക്കും

ടൈപ്പ്‌ 2 പ്രമേഹത്തെ മറികടക്കാൻ സാധാരണ ഉപയോഗിക്കുന്ന പ്രതിവിധിയാണ്‌ പാവയ്‌ക്ക നീര്‌. പാവക്കയിലടങ്ങിയിട്ടുള്ള ഇൻസുലീൻ പോലുള്ള രാസവസ്‌തുക്കള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കുറയ്‌ക്കാൻ സഹായിക്കും.

പാവയ്‌ക്ക കഴിക്കുന്നത്‌ മുഖക്കുരുവില്‍ നിന്നും രക്ഷ നല്‍കുകയും ചർമ്മ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യും. പാവക്ക നീര്‌ നാരങ്ങനീരുമായി ചേർത്ത്‌ വെറും വയറ്റില്‍ ആറ്‌ മാസം സ്ഥിരമായി കഴിച്ചാല്‍ ഫലം ഉണ്ടാകും.

പാവലിന്റെ ഇലയോ കായോ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ ദിവസവും കഴിക്കുന്നത്‌ അണുബാധയെ പ്രതിരോധിക്കാൻ സഹായിക്കും. രോഗ പ്രതിരോധ ശേഷി ഉയർത്താനും ഇത്‌ സഹായിക്കും.

ഒരു ഗ്ലാസ്സ്‌ പാവയ്‌ക്ക ജ്യൂസ്‌ ദിവസം കുടിക്കുന്നത്‌ കരള്‍രോഗങ്ങള്‍ ഭേദമാകാൻ സഹായിക്കും. ഒരാഴ്‌ച സ്ഥിരമായി ഇങ്ങനെ ചെയ്‌താല്‍ ഫലം ഉണ്ടാകും.

ആസ്‌മ, ജലദോഷം, ചുമ എന്നിവയ്‌ക്കുള്ള മികച്ച പ്രതിവിധിയാണ്‌ പാവയ്‌ക്ക

Leave a Reply

Your email address will not be published. Required fields are marked *