ആളുകളെ എന്‍റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ ഏറെ താല്പര്യമുള്ളൊരാളാണ് താനെന്ന് ശിവകാര്‍ത്തികേയന്‍. കോളജില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതെന്നെ നയിച്ചത് വിഷാദത്തിലേക്കായിരുന്നു. അതെങ്ങനെ നേരിടണമെന്ന് ഒരുപിടിയും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് വിഷാദത്തിൽ നിന്ന് രക്ഷപ്പെടാനാണ് വിനോദത്തിലേക്ക് തിരിഞ്ഞത്.
ആളുകളെ രസിപ്പിക്കാന്‍ തുടങ്ങിയത്. സ്റ്റേജിലെ കയ്യടിയും അഭിനന്ദനങ്ങളും എനിക്ക് ചികിത്സയായിരുന്നുവെന്നും ശിവകാർത്തികേയൻ പറഞ്ഞു. 55-മത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്‍റെ നാലാം ദിനത്തില്‍ ഇൻ കോൺവർസേഷൻ വിഭാഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍. ഫ്രം സ്മാൾ സ്ക്രീൻ ടു ബിഗ് ഡ്രീംസ് എന്നതായിരുന്നു വിഷയം.
ടെലിവിഷന്‍ അവതാരകനായാണ് തുടക്കം കുറിച്ചത്. സിനിമ എന്ന സ്വപ്നത്തിലേക്കുള്ള എന്‍റെ ചവിട്ടുപടി കൂടിയായിരുന്നു അത്. ശേഷം സിനിമയില്‍ എത്തിയപ്പോള്‍ ഏറെ ആവേശത്തോടെയാണ് ഞാന്‍ ഓരോന്നും ചെ്തതും ചെയ്തുവരുന്നതും നടന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് ശിവകാർത്തികേയൻ ചിത്രം അമരൻ. രാജ്കുമാർ പെരിയ സ്വാമി സംവിധാനം ചെയ്ത അമരൻ ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ്. മുന്നൂറ് കോടിക്ക് മുകളിൽ കളക്ട് ചെയ്ത ശിവകാർത്തികേയന്റെ കരിയർ ബെസ്റ്റ് കളക്ഷൻ കൂടിയാണിത്. നിലവില്‍ ഇരുപത്തി അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ് അമരൻ.