അകാല വാര്‍ദ്ധക്യം തടയാനും ചെറുപ്പം നിലനിര്‍ത്താനും ഈ പച്ചക്കറി പതിവാക്കാം

മ്മള്‍ കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യം. ഭക്ഷണത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന വിട്ടുവീഴ്ച്ച നമ്മുടെ ആരോഗ്യത്തേയും വഷളാക്കും.

അത്തരത്തില്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പച്ചക്കറിയാണ് വെണ്ടയ്ക്ക. വിറ്റാമിൻ എ,സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും മലബന്ധത്തെ പ്രതിരോധിക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണിത്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വെണ്ടയ്ക്ക ഫൈബർ സമ്ബന്നമാണ്. ഇത് കഴിക്കുന്നത് അധിക വിശപ്പ് തടയുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും ചെയ്യും. ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

വിറ്റാമിനുകളായ എ, സി എന്നിവയുള്‍പ്പെടെ വെണ്ടയ്ക്കയിലെ ആന്റിഓക്സിഡന്റുകള്‍ ചർമത്തിന്റെ ഘടന മെച്ചപ്പെടുത്താൻ സഹായിക്കും. അകാല വാർദ്ധക്യം, ചുളിവുകള്‍ എന്നിവ തടഞ്ഞു യുവത്വം നിലനിർത്താനും ഗുണം ചെയ്യും.

വെണ്ടയ്ക്ക കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കും. വെണ്ടയ്ക്കയിലെ ഫൈബർ കൊളസ്ട്രോള്‍ ആഗിരണം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പോളിഫെനോള്‍, ഫൈബർ തുടങ്ങിയ സംയുക്തങ്ങള്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.

എല്ലുകളുടെ ആരോഗ്യത്തിനും ഏറ്റവും മികച്ച പച്ചക്കറിയാണ് വെണ്ടയ്ക്ക. ധാരാളം വിറ്റാമിനുകളാലും മിനറലുകളാലും സമ്ബന്നമാണിത്. കൂടാതെ ആന്റിഓക്സിഡന്റുകളായ ബീറ്റ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയും ഇതിലുണ്ട്. ഇത് കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക

Leave a Reply

Your email address will not be published. Required fields are marked *