അംബേദ്കര്‍ വിവാദം: അമിത് ഷായെ രക്ഷിക്കാൻ ഒരുങ്ങി ബിജെപി

അംബേദ്കര്‍ വിവാദത്തില്‍ അമിത്ഷാക്കെതിരായ കോണ്‍ഗ്രസ് പ്രചാരണത്തെ ചെറുക്കാന്‍ ബിജെപി. അംബേദ്കറോടുള്ള കോണ്‍ഗ്രസിന്റെ നിലപാട് തുറന്ന് കാട്ടാന്‍ വ്യാപകമായ പ്രചാരണം ബിജെപി തുടങ്ങും.

ഡല്‍ഹിയില്‍ നടന്ന എന്‍ഡിഎ സഖ്യകക്ഷികളുടെ യോഗത്തിലാണ് തീരുമാനം.

ഇക്കാര്യത്തില്‍ ഘടകകക്ഷികളോടും ബിജെപി പിന്തുണ തേടി. പാര്‍ലമെന്റില്‍ നടന്ന കാര്യങ്ങള്‍ യോഗത്തില്‍ അമിത് ഷാ വിശദീകരിച്ചു.
ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുടെ വസതിയില്‍ ഒരുമണി മുതലായിരുന്നു യോഗം തുടങ്ങിയത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വഖഫ് ബില്‍ തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷികളായ ജെഡിയുവിനും ചിരാഗ് പസ്വാന്റെ എല്‍ജെപിക്കും ബിജെപി സീറ്റ് നല്‍കിയേക്കും. അതേസമയം, ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇതാദ്യമായാണ് എന്‍ഡിഎ യോഗം ചേരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *