വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രം സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 22 മുതല്‍ 15 ദിവസത്തേക്കാണ് പരിശീലനം. സംരംഭം തുടങ്ങാന്‍ ആവശ്യമായ വിവിധ അനുമതികള്‍, ലൈസന്‍സുകള്‍, സാമ്പത്തിക സഹായങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ക്ലാസുകള്‍ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും പഠനസാമഗ്രികളും സൗജന്യമായി നല്‍കും.
താത്പര്യമുള്ളവര്‍ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം ഫോട്ടോ, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 18 ന് വൈകിട്ട് നാലിനകം തൃശ്ശൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0487 2360847, 9495332149, 9946337386


