Saturday, December 13, 2025
spot_img
HomeEDITORIOLസ്വവർഗ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വവർഗ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വവർഗ പങ്കാളിക്കൊപ്പം ജീവിക്കാനായി ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.
ഭാരതിയും സുമിത്രയും തമ്മിൽ 3 വർഷമായി അടുപ്പത്തിലായിരുന്നു. ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ കൂടുതൽ സമയം ലഭിക്കാതെ വന്നതോടയാണ് കുഞ്ഞിനെ കൊല്ലാൻ പ്ലാൻ ചെയ്‌തത്. രണ്ടുപേർക്കും ഒന്നിച്ചിരിക്കാൻ സമയം തികയാതെവന്നു. ഇരുവരുടെയും ബന്ധത്തിനിടയിൽ കുട്ടി വിലങ്ങുതടിയായെന്നും ഇത് കൊലപാതകത്തിലേക്ക് നയിച്ചെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം ഭാര്യയുടെ പെരുമാറ്റത്തിലുണ്ടായ അസ്വഭാവികതകൾ പരിശോധിച്ചപ്പോഴാണ് ഭർത്താവ് കൊലയ്ക്കുള്ള ഞെട്ടിക്കുന്ന കാരണ കണ്ടെത്തിയത്. കുഞ്ഞ് മരിച്ചതിന് ശേഷവും ഭാരതി സന്തോഷവതിയായിരുന്നു. നിരന്തരം ഫോണിൽ കളിചിരികൾ തുടർന്നതോടെ ഭർത്താവിന് സംശയമായി. തുടർന്ന് ഭാരതിയുടെ ഫോ‌ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരത്തിൻ്റെ ചുരുളഴിയുന്നത്. അയൽക്കാരിയായ സുമിത്രയുമായുള്ള ഫോട്ടോകളും വിഡിയോകളും ഫോണിൽ കണ്ടെത്തി. മരിച്ച ശേഷം കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രമെടുത്ത് പങ്കാളിയായ 22കാരിയ്ക്ക് ഭാരതി അയച്ചുകൊടുക്കുകയ ചെയ്തിരുന്നു. സംശയാസ്‌പദമായ തരത്തിൽ സന്ദേശങ്ങളും ഭാരതിയുടെ ഫോണിൽ ഉണ്ടായിരുന്നു. ഇതോടെ സുരേഷ്ഭാരതിയുമായി സംസാരിച്ചു. ഒടുവിൽ കുട്ടിയെ താനാണ് കൊലപ്പെടുത്തിയതെന്ന് അവർ സമ്മതിക്കുകയായിരുന്നു. മൂന്നു കുട്ടികളുടെ മാതാവും തൊട്ടയൽപക്കത്ത് താമസിക്കുന്ന 22-കാരിയും തമ്മിലുള്ള ബന്ധമാണ് കുട്ടിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. മൂന്നാമത്തെ കുട്ടി ജനിച്ചതോടെ സുമിത്രയുമായി ഭാരതി ഇടപഴകുന്നതും സംസാരിക്കുന്നതും കുറച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായാണ് കേളമംഗലം പോലീസ് പറയുന്നത്. താനുമായുള്ള ബന്ധം തുടരണമെന്നും കുട്ടിയെ കൊലപ്പെടുത്താണമെന്നുമാവശ്യപ്പെട്ട് സുമിത്ര നിരന്തരം ഭാരതിയെ നിർബന്ധിച്ചിരുന്നു. ഇതേത്തുടർന്ന് മുലപ്പാൽകൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
സുരേഷ് ഫോണിൽ കുട്ടിയുടെ മരണം സംബന്ധിച്ച് ഭാരതിയോട് സംസാരിക്കുകയും ഇത് റെക്കോർഡ് ചെയ്യുകയും ചെയ്‌തിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് അവർ കുറ്റം സമ്മതിച്ചു. എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന ചോദ്യത്തിന് കൈ മുഖത്ത് വെച്ച് മൂക്കുപൊത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭാരതി പറയുന്നു. “ഞാൻ ചെയ്‌തത് വലിയ തെറ്റാണ്. പൊറുക്കാൻ പറ്റാത്ത തെറ്റാണ്. കാലിൽ വീഴാം. മരിക്കുംവരെ എന്തുപറഞ്ഞാലും താൻ അനുസരിക്കാം” എന്ന് ഭാരതി പറയുന്നത് ശബ്ദ‌രേഖയിലുണ്ട്. ഈ കോൾ റെക്കോർഡിങ് സുരേഷ്പോലീസിൽ ഹാജരാക്കിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാം റീൽസുകളിലും ഭാരതിയും സുമിത്രയും ഒന്നിച്ച് വീഡിയോ ചെയ്തിരുന്നു. നെഞ്ചിൽ സുമി എന്ന് ഭാരതി ടാറ്റുവും അടിച്ചിരുന്നു. സുമിത്രയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്നതും അടുത്തിടപഴകുന്നതിന്റെയും ദൃശ്യങ്ങൾ ഭാരതി സ്വന്തം ഫോണിൽ സൂക്ഷിച്ചിരുന്നു. സുമിത്രയ്ക്കുവേണ്ടി നിരന്തരം ഭാരതി പണം ചെലവിട്ടിരുന്നതായും പോലീസ് പറയുന്നു. ഇരുവരുടേയും സൗഹൃദത്തെച്ചൊല്ലി നിരന്തരം കുടുംബത്തിൽ നേരത്തെതന്നെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തങ്ങൾ വെറും സുഹൃത്തുക്കളാണെന്നും ഭർത്താവിൻ്റെ സംശയമാണെന്നുമാണ് ഭാരതി പറഞ്ഞിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments