Saturday, December 13, 2025
spot_img
HomeTOP NEWSസ്വകാര്യ ബസ്സിൽ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷകരായ ജോണീസ്

സ്വകാര്യ ബസ്സിൽ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷകരായ ജോണീസ്

അനുമോദിച്ചു. സ്വകാര്യ ബസ്സിൽ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ എത്തിച്ച് രക്ഷകരായ ജോണീസ് ബസ്സിലെ ജീവനക്കാരായ ജുബിനെയും ജോൺസനെയും അശ്വിനി സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. പ്രസിഡണ്ട് സന്തോഷ് കോലഴി അദ്ധ്യക്ഷത വഹിച്ചു തൃശൂർ ഈസ്റ്റ് എസ് എച്ച്.ഒ ജിജോ, അശ്വിനി ആശുപത്രി എക്സിക്യുട്ട് ഡയറക്ടർ എ.എസ് ധർമ്മൻ എന്നിവർ ചേർന്ന് അനുമോദിച്ചു, ജനറൽ മാനേജർ പി.കെ രാജു , ബസ്സ് ഉടമ സംഘടന പ്രതിനിധി കൃഷ്ണകിഷോർ സെക്രട്ടറി, നിഖിൽ ലക്ഷ്മൺ, ബെൻസി ബി.സി. ലിയോ അഗസ്റ്റിൻ,ജയപ്രസാദ്. ജോണീസ്ബസ്സുടമ സ്റ്റീജോൺ ദേവസി എന്നിവരും പങ്കെടുത്തു .ശക്തൻ ബസ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നിരവധി യാത്രക്കാരും തൊഴിലാളികളും പങ്കാളികളായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments