Saturday, December 13, 2025
spot_img
HomeTOP NEWSസ്ത്രീകൾക്ക മാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങൾ പുറത്ത്.

സ്ത്രീകൾക്ക മാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങൾ പുറത്ത്.

തിരുവനന്തപുരം: സ്ത്രീകൾക്ക മാസം 1000 രൂപ പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതിയുടെ മാനദണ്ഡങ്ങൾ പുറത്ത്.
പെൻഷൻ കിട്ടാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളി സെക്രട്ടറിക്കാണ് അപേക്ഷ നൽകേണ്ടത്.ക്ഷേമപെൻഷൻ വിതരണംചെയ്യുന്ന മാതൃകയിൽ സാമൂഹിക സുരക്ഷാ പെൻഷൻ കമ്‌ണ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണംനൽകും.
മറ്റുക്ഷേമപദ്ധതികളിൽ അംഗങ്ങളല്ലാത്ത, 35-നും 60 നും ഇടയിൽ പ്രായമുള്ള, അന്ത്യോദയ അന്നയോജനയിലും (മഞ്ഞ റേഷൻ കാർഡ്) മുൻഗണനാവിഭാഗങ്ങളിലും (പിങ്ക് റേഷൻ കാർഡ്) വരുന്ന സ്ത്രീകൾക്കാണ് അർഹത. ഈ വിഭാഗങ്ങളിൽവരുന്ന ട്രാൻസ് വുമണിനും അപേക്ഷിക്കാം.
മാനദണ്ഡങ്ങൾക്കുള്ളിൽവരുന്നുവെന്ന സത്യപ്രസ്താവനയും നൽകണം. പ്രായം തെളിയിക്കുന്നതിന് ജനനസർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട എന്നിവ ഹാജരാക്കാം. മറ്റ് രേഖകളില്ലെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അനർഹമായി പെൻഷൻ നേടിയാൽ 18 ശതമാനം
പലിശയോടെ തിരിച്ചുപിടിക്കും. മറ്റ് മാനദണ്ഡങ്ങൾ സംസ്ഥാനത്ത് സ്ഥിരമായി താമസിക്കുന്ന ആളാകണ വിധവ, അവിവാഹിത, വികലാംഗ, സാമൂഹികക്ഷേ പെൻഷനുകൾ, സർവീസ്, കുടുംബപെൻഷൻ, ക്ഷേമനിധി ബോർഡുകളിൽനിന്നുള്ള പെൻഷൻ, ഇപിഎഫ് പെൻഷൻ മുതലായവ ലഭിക്കുന്നവർക്ക് അർഹതയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments