Saturday, December 13, 2025
spot_img
HomeLATEST NEWSസ്കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവൻകുട്ടി ഇന്ന്

സ്കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മത സംഘടനകളും മാനേജ്മെന്റ് പ്രതിനിധികളുമായി മന്ത്രി വി.ശിവൻകുട്ടി ഇന്ന്

വൈകിട്ട് 4.30 ന് മന്ത്രിയുടെ ചേംബറിലാണ് യോഗം. ഓരോ മാനേജ്മെന്റില്‍ നിന്നും ഒരു പ്രതിനിധി ചർച്ചയില്‍ പങ്കെടുക്കും. സമയമാറ്റവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങള്‍ പ്രതിനിധികള്‍ക്ക് യോഗത്തില്‍ പങ്കുവയ്ക്കാം.

ചർച്ചയില്‍ ഒന്നിലധികം നിർദ്ദേശങ്ങള്‍ സമർപ്പിക്കാനാണ് സമസ്തയുടെ തീരുമാനം. രാവിലെ 15 മിനിറ്റ് നേരത്തേ തുടങ്ങുന്നത് ഒഴിവാക്കി ഉച്ചയ്ക്ക് ശേഷം സമയം ക്രമീകരിക്കുക. വേനലവധിയില്‍ മാറ്റം വരുത്തി പഠന സമയം ഉറപ്പാക്കാമെന്നതടക്കം നിർദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും. അതേസമയം, സമയമാറ്റം സംബന്ധിച്ച തീരുമാനമെടുക്കാൻ ഉണ്ടായ സാഹചര്യം യോഗത്തില്‍ വിശദീകരിക്കാനാണ് സർക്കാരിൻ്റെ തീരുമാനം.

അതിനിടെ, സ്കൂള്‍ സമയമാറ്റത്തെ ഭൂരിഭാഗം രക്ഷിതാക്കളും പിന്തുണച്ചുവെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. അനാവശ്യ അവധികള്‍ കുറയ്ക്കണമെന്നും സർവേയില്‍ പങ്കെടുത്ത 41 ശതമാനം രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

പഴയ സ്കൂള്‍ സമയത്തെ അനുകൂലിച്ചത് ആറ് ശതമാനം പേർ മാത്രമാണെന്നും സ്കൂള്‍ ദിവസങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവധി പുനഃപരിശോധിക്കുന്നത് അനുകൂലിച്ചത് 0.6% ശതമാനം മാത്രമാണ്.പഠന ദിവസങ്ങള്‍ കൂട്ടുന്നത് 87.2 ശതമാനം പൊതുജനങ്ങളും എതിര്‍ത്തു.

ഫെബ്രുവരി മുതല്‍ ഏപ്രില്‍ 10 വരെ നടത്തിയ പഠനത്തിന്റെ റിപ്പോർട്ടാണ് പുറത്ത് വന്നത്.ആറ് ജില്ലകളിലാണ് പഠനം നടത്തിയത്.വയനാട്, പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം,കാസർകോട്,മലപ്പുറം ജില്ലകളിലാണ് പഠനം നടത്തിയത്.വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയിലാണ് സര്‍വേ നടത്തിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments